ആലപ്പുഴ ജില്ലയിൽ ഇന്ന് (02-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
അധ്യാപക ഒഴിവ്
കുട്ടനാട് ∙ മങ്കൊമ്പ് തെക്കേക്കര ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ 4നു 2.30നു സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക.
ട്രേഡ്സ്മാൻ ഒഴിവ്
ചെങ്ങന്നൂർ ∙ എൻജിനീയറിങ് കോളജിൽ ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. കൂടിക്കാഴ്ച നാളെ 10.30 ന് . വെബ്സൈറ്റ്: www.ceconline.edu. ഫോൺ : 0479 2454125, 88489 22404.
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ അസാപ് കേരളയും കൊച്ചിൻ ഷിപ്‌യാർഡും ചേർന്നു നടത്തുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 7 ഒഴിവുണ്ട്. (3 സീറ്റ് ന്യൂനപക്ഷ വിഭാഗത്തിന്). ഫോൺ: 7736925907, 9495999688.
ആലപ്പുഴ ∙ പുന്നപ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ 2024-2026 ബാച്ചിലേക്കുള്ള എംബിഎ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട് അഡ്മിഷൻ 7,8,9,10 തീയതികളിൽ രാവിലെ 10ന് കോളജിൽ നടക്കും. 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. 9188067601, 9946488075, 0477-2267602.
മാധ്യമ കോഴ്സ്
ആലപ്പുഴ ∙ സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫിസിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ (ഡിഡിഎംപി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 10. ഫോൺ: 8547720167. വെബ്സൈറ്റ്: https://mediastudies.cdit.org/
ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ
ആലപ്പുഴ ∙ ബിഎസ്‌എൻഎൽ സിൽവർ ജൂബിലിയോടനുബന്ധിച്ചു നാളെ ആലപ്പുഴ കസ്റ്റമർ കെയർ ഓഫിസിൽ ഒറ്റത്തവണ കുടിശിക തീർപ്പാക്കൽ പദ്ധതി നടത്തും. വിവിധ കാരണങ്ങളാൽ ബിൽ അടയ്ക്കാതെ കുടിശിക വരുത്തിയവർക്ക് കുടിശിക അടച്ചു തീർത്തു റവന്യു റിക്കവറി അടക്കമുള്ള നിയമ നടപടികളിൽ നിന്ന് ഒഴിവാകാനും കണക്‌ഷൻ പുനഃസ്ഥാപിക്കാനും സാധിക്കും. 0477 -2253600, 9447151900.
ക്വിസ് മത്സരം 5ന്
തുറവൂർ∙ പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി 5ന് ഗാന്ധി അനുസ്മരണവും ഹൈസ്‌കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായി ‘ഗാന്ധിജിയുടെ ജീവിതം’ ആസ്പദമാക്കിയുള്ള ക്വിസ്മത്സരവും സംഘടിപ്പിക്കും. രാവിലെ 10 ന് കോടംതുരുത്ത് വിവി ഹൈസ്‌കൂളിലാണ് പരിപാടി. ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നവർ 09746137090 എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.
കഥകളി പരിചയ പഠനക്കളരി
ചെന്നിത്തല ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ 7ന് കഥകളി പരിചയ പഠനക്കളരി നടക്കും. കഥകളി ആസ്വാദക സംഘത്തിന്റെയും ചെന്നിത്തല നവോദയ വിദ്യാലയത്തിന്റെയും സംയുക്ത സംരംഭത്തിന്റെ നേതൃത്വത്തിൽ 2.30 മുതൽ 5 വരെ കഥകളി പരിചയ പഠനക്കളരിയും 6 മുതൽ നളചരിതം ഒന്നാം ദിവസം കഥകളിയും നടക്കും. മാവേലിക്കര ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കഥകളി കലാകാരന്മാരും പക്കമേളക്കക്കാരും ക്ലാസെടുക്കും. കഥകളി പരിചയ പഠനക്കളരിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പേര് റജിസ്റ്റർ ചെയ്യണം.95444 49403
ചെറുധാന്യങ്ങൾ: സ്നേഹസംവാദം തത്തംപള്ളിയിൽ 9ന്
ആലപ്പുഴ ∙ ചെറുധാന്യങ്ങളുടെ ഉൽപാദനവും ഉപയോഗവും വ്യാപാരവും പ്രോത്സാഹിപ്പിക്കാൻ താൽപര്യമുള്ളവരുടെ സ്നേഹസംവാദം തത്തംപള്ളി ദൈവകൃപ ആശ്രമത്തിന്റെ നേതൃത്വത്തിൽ 9ന് ഉച്ചകഴിഞ്ഞ് 3ന് ആശ്രമത്തിൽ നടത്തും. ഫോൺ: 9447806302.
ഇന്റർ സായ് റീജനൽ കനോയിങ് സ്പ്രിന്റ് ചാംപ്യൻഷിപ് നാളെ മുതൽ
ആലപ്പുഴ∙ ഓൾ ഇന്ത്യ ഇന്റർ സായ് റീജനൽ കനോയിങ് സ്പ്രിന്റ് ചാംപ്യൻഷിപ് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പുന്നമട പരിശീലന കേന്ദ്രത്തിൽ നടക്കും. നാളെ മുതൽ 5 വരെയാണു മത്സരങ്ങൾ. ഇതാദ്യമായാണു പുന്നമട സായ് പരിശീലന കേന്ദ്രത്തിൽ പ്രധാനപ്പെട്ട ദേശീയ മത്സരങ്ങളിലൊന്നു നടക്കുന്നത്. 1992ൽ ചുങ്കത്ത് ആരംഭിച്ച പരിശീലന കേന്ദ്രം 1995ലാണു പുന്നമടയിലേക്കു മാറ്റിയത്. കോവിഡിനു ശേഷം ഇപ്പോഴാണു ചാംപ്യൻഷിപ് തുടങ്ങുന്നത്. രാജ്യത്തെ വിവിധ സായ് പരിശീലന കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 200 കായികതാരങ്ങൾ മത്സരങ്ങൾക്കെത്തും. ആറു വിഭാഗങ്ങളിലായി 24 ഇനങ്ങളിലാണു മത്സരം. സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ ദേശീയ മത്സരങ്ങളിലെ ആൺ, പെൺ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാണു ചാംപ്യൻഷിപ് നടത്തുന്നത്. നാളെ രാവിലെ 7.30നു പി.പി.ചിത്തരഞ്ജൻ എംഎൽഎ ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും.
ചമ്പക്കുളം കനാൽ ജെട്ടി പാലത്തിൽ ഇന്നുമുതൽ ഗതാഗത നിരോധനം
കുട്ടനാട്∙ ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ താൽക്കാലിക അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുള്ള ഗതാഗതം ഇന്നുമുതൽ പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം തകഴി അസി. എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് ഇലക്ട്രിക്കൽ സെക്‌ഷനിലെ ജില്ലാ കോടതി, രാധാ, കയർ മെഷിനറി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് രാവിലെ 9.00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.