ADVERTISEMENT

മാവേലിക്കര ∙ ഇന്ന്  ഗാന്ധിജയന്തി ആഘോഷത്തിനു ഗാന്ധിജിയായി ദീപു കൃഷ്ണൻ ഉണ്ടാകും.  മാവേലിക്കര പുന്നമൂട് രാധേയത്തിൽ രാധാകൃഷ്ണന്റെയും ശാന്തകുമാരിയുടെയും മകനായ ദീപു കൃഷ്ണൻ യുകെജി വിദ്യാർഥി ആയിരിക്കെ സ്വാതന്ത്ര്യദിനത്തിലാണ് ആദ്യമായി ഗാന്ധിജിയുടെ വേഷമണിഞ്ഞത്. തുടർച്ചയായി 12–ാം വർഷവും സ്വാതന്ത്ര്യദിനത്തിൽ മാത്രമല്ല ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനങ്ങളിലും മുടക്കമില്ലാതെ ഗാന്ധിജിയായി സ്കൂളിൽ എത്തി.    കോവിഡ് കാലത്ത് ഓൺലൈൻ ആയി നടന്ന ഗാന്ധിജയന്തി ആഘോഷത്തിലും ദീപു ഗാന്ധിജിയുടെ വേഷം അണിഞ്ഞു. ഇതുവരെ 32 തവണ ഗാന്ധിജിയായി   വേദികളിലെത്തി. മാവേലിക്കര ഗവ.ബോയ്സ് എച്ച്എസ്എസ് പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിയായ ദീപു നാഷനൽ സർവീസ് സ്കീം വൊളന്റിയറുമാണ്.

English Summary:

Deepu Krishnan, a student from Mavelikkara, has been embodying the spirit of Mahatma Gandhi for the past 12 years. Every Independence Day, Republic Day, and Gandhi Jayanti, Deepu dresses up as Gandhi, inspiring his classmates and community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com