ആലപ്പുഴ ജില്ലയിൽ ഇന്ന് (30-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ അറക്കൽ, ഫാത്തിമ മാതാ, എസ്എച്ച് യുപി സ്കൂൾ, വണ്ടകപ്പള്ളി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9നും 5.30നും ഇടയിൽ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ മജസ്റ്റിക്, അമ്പലപ്പുഴ വെസ്റ്റ്, മെഡിക്കൽ കോളജ് യൂണിറ്റ്, ഇരട്ടക്കുളങ്ങര എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പത്തിൽപാലം, ആദം കവല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ സെന്റ് ജോസഫ്സ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9.00 മുതൽ 2.00വരെ വൈദ്യുതി മുടങ്ങും
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ റ്റാറ്റാവെളി എപിഎസ്, കാരുപറമ്പ്, തീർഥശേരി, പ്ലാശുകുളം, ഉള്ളാടതറ, ആസ്പിൻവാൾ, ചാരംപറമ്പ്, ചാരംപറമ്പ് ക്ഷേത്രം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9.00 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്‌ഷനിലെ ജില്ലാ കോടതി, രാധ, വൈഎംസിഎ, കെഎസ്എഫ്ഇ, ബിസ്മി, കയർ മെഷിനറി, എസ്ഡിവി സ്കൂൾ, ബോട്ട് ജെട്ടി, മിനി സിവിൽ സ്റ്റേഷൻ, ഇൻഡസിൻഡ് ബാങ്ക്, പഠിപ്പുര റസിഡൻസി, വാര്യത്ത്, വാര്യത്ത് വെസ്റ്റ്, എഇസി റസിഡൻസി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 8.30 മുതൽ 6.00 വരെ വൈദ്യുതി മുടങ്ങും.
ഒഴിവുകൾ
അമ്പലപ്പുഴ ∙ കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് മുഖാമുഖം നവംബർ ഒന്നിന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
ആരോഗ്യ പരിശോധന
എടത്വ ∙ തലവടി ഡോ. പ്ലസ് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ രക്ത പരിശോധന, കണ്ണു പരിശോധന എന്നിവ നവംബർ 1 ന് നടക്കും. രാവിലെ 8 മുതൽ 2 വരെയാണ് ക്യാംപ്. ഫോൺ. 62384 46881.
സ്പോട് അഡ്മിഷൻ ഇന്ന്
ആലപ്പുഴ ∙ ഗവ. നഴ്സിങ് കോളജിലെ മെഡിക്കൽ സർജിക്കൽ നഴ്സിങ്, ചൈൽഡ് ഹെൽത്ത് നഴ്സിങ്, മെന്റൽ ഹെൽത്ത് നഴ്സിങ്, ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജിക്കൽ നഴ്സിങ് എന്നീ കോഴ്സുകളിലേക്ക് ഇന്നു രാവിലെ 11ന് സ്പോട് അഡ്മിഷൻ നടത്തുന്നു. സിഇഇ വഴി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കു പങ്കെടുക്കാം.