ADVERTISEMENT

ആലപ്പുഴ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിനു (ഐഎംഡി) കീഴിൽ ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം താൽക്കാലികമായി പൂട്ടി. ആലപ്പുഴ ബീച്ചിനു സമീപം തുറമുഖ വകുപ്പിനു കീഴിലെ പഴയ സിഗ്നൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചതിനാലാണ് പ്രവർത്തനം നിർത്തിയത്. ആലപ്പുഴയിൽ തന്നെ പുതിയ കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉടനെ സ്ഥലം കണ്ടെത്തി പ്രവർത്തനം അവിടേക്കു മാറ്റുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതർ പറഞ്ഞു. 

ആലപ്പുഴയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഓഫിസ് ഉപകരണങ്ങൾ ലോറിയിൽ കയറ്റാനായി കൊണ്ടുപോകുന്നു. ചിത്രം: മനോരമ
ആലപ്പുഴയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഓഫിസ് ഉപകരണങ്ങൾ ലോറിയിൽ കയറ്റാനായി കൊണ്ടുപോകുന്നു. ചിത്രം: മനോരമ

ഇന്നലെ തിരുവനന്തപുരത്തു നിന്നെത്തിയ കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ കാറ്റിന്റെ വേഗവും ഗതിയും അളക്കുന്ന ഉപകരണങ്ങൾ, മഴ മാപിനി, ഓഫിസ് ഉപകരണങ്ങൾ  തുടങ്ങിയവ നീക്കം ചെയ്തു. മാരിടൈം ബോർഡിന്റെ ഓഫിസ് വളപ്പിൽ തന്നെ ഓട്ടമാറ്റിക് വെതർ സ്റ്റേഷൻ താൽക്കാലികമായി പ്രവർത്തിക്കും.

English Summary:

The IMD observatory in Alappuzha has been temporarily shut down due to eviction from its previous location. The meteorological department is actively searching for a new building within Alappuzha to resume operations and continue providing weather updates for the region.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com