കണ്ടെയ്നർ ലോറി ഇടിച്ച് ആൽമരം ഒടിഞ്ഞുവീണു

Mail This Article
×
മുഹമ്മ ∙ വാരണം പുത്തനങ്ങാടി ജംക്‌ഷനിൽ നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം കണ്ടെയ്നർ ലോറി ഇടിച്ച് ഒടിഞ്ഞുവീണു.ഇന്നലെ രാവിലെ ഏഴോടെ വടക്കു നിന്നുവന്ന ലോറി ആൽമരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ ചാഞ്ഞ്നിന്ന ശിഖരത്തിൽ ഇടിക്കുകയായിരുന്നു. ഒടിഞ്ഞുവീണ ശിഖരം ലോറിയുടെ പുറത്തേക്ക് മറിഞ്ഞുവീണു. ഇതോടെ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായി.
പൊലീസ്, ഫയർഫോഴ്സ്, പിഡബ്ലുഡി അധികൃതർ ഉടൻ സ്ഥലത്തെത്തി വൃക്ഷം മുറിച്ചുമാറ്റി. തണ്ണീർമുക്കം, ആലപ്പുഴ ഭാഗത്തുനിന്നുവന്ന വാഹനങ്ങൾ പുത്തനങ്ങാടി ജംക്‌ഷനിൽനിന്ന് പടിഞ്ഞോട്ട് കയറി പാലൂത്തറ പള്ളിക്കുസമീപത്തുള്ള റോഡിലൂടെ പൊലീസ് കടത്തിവിട്ടു. വൃക്ഷം മുറിച്ചുമാറ്റിയശേഷം ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
English Summary:
A historic banyan tree, a landmark at Varanam Puthanangadi Junction, collapsed after a container lorry struck one of its branches. The incident caused significant traffic delays and served as a stark reminder of the vulnerability of our natural heritage.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.