ആലപ്പുഴ ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
താൽക്കാലിക അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുമായി ഒന്നിനു ഉച്ചകഴിഞ്ഞ് 2നു സ്കൂൾ ഓഫിസിൽ ഹാജരാകണം.
കിടങ്ങറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഫിസിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 4ന് 11നു സ്കൂൾ ഓഫിസിൽ ഹാജരാകണം. 9497849283
പള്ളിപ്പുറം∙ തിരുനല്ലൂർ ഗവ. എൽപിഎസിൽ ദിവസ വേതന അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 4ന് 11ന് സ്കൂളിൽ നടക്കും.
ക്ലാർക്ക് നിയമനം
ചേപ്പാട് ∙ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റും (യോഗ്യതകൾ 10-ാം ക്ലാസ്, കംപ്യൂട്ടർ പരിജ്ഞാനം) പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.