ADVERTISEMENT

എടത്വ∙ പാലങ്ങളുടെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡ് താഴുന്നത് അപകടക്കെണിയാകുന്നു. എടത്വ തായങ്കരി റോഡിൽ വേളാശേരി, കിളിയംവേലി. കൊട്ടാരം തുടങ്ങിയ പാലങ്ങളുടെ അപ്രോച്ച് റോഡ് പാലത്തിൽ നിന്നു 3 ഇഞ്ചു വരെ താഴ്ന്നിരിക്കുകയാണ്. പാലത്തിലേക്കു കയറ്റം കയറി വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് കയറുന്നത് ഏറെ പ്രയാസപ്പെട്ടാണ്. സൈക്കിളിൽ വരുന്ന സ്കൂൾ കുട്ടികളാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സൈക്കിൾ ചവിട്ടി കയറ്റാൻ കഴിയാത്തതിനാൽ ഉന്തിത്തള്ളി വേണം കയറ്റാൻ. ഇതുവഴി രോഗികളുമായി വരുന്ന ആംബുലൻസുകളും പ്രയാസപ്പെടുകയാണ്.

വേഗത്തിൽ ഓടിക്കാനും കഴിയില്ല; വേഗത്തിൽ ഓടിച്ചില്ലെങ്കിൽ പാലത്തിലേക്ക് കയറില്ലെന്നതാണ് സ്ഥിതി.  എടത്വ –തകഴി– അമ്പലപ്പുഴ റോഡിലും സ്ഥിതി മറിച്ചല്ല. പല പാലത്തിന്റെയും അപ്രോച്ച് റോഡ് താഴ്ന്നുകിടക്കുകയാണ്. ഇടയ്ക്കിടെ പാലത്തിന്റെ ഇരുഭാഗത്തും ടാർ മെറ്റൽ ചേർത്ത് ഇടാറുണ്ടെങ്കതിലും ദിവസങ്ങൾക്കകം അത് ഇളകി പോകുകയാണ് പതിവ് . സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. 

English Summary:

Multiple bridges along the Edathua-Thayangary road in Kerala, including those in Velasherry, Kiliyamveli, and Kottaram, are facing a critical issue. The approach roads have sunk significantly, creating a dangerous incline that vehicles struggle to climb. This poses a particular risk to cyclists, particularly school children, and hinders emergency services like ambulances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com