ആലപ്പുഴ ജില്ലയിൽ ഇന്ന് (11-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
വൈദ്യുതി മുടക്കം
മാവേലിക്കര ∙ കണ്ടിയൂർ അമ്പലമുക്ക്, കൈത്തറി, പറക്കടവ്, കുരുവിക്കാട്, ആൽത്തറ, നാട്ടുതോട് പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
കലാപഠനക്കളരിയും ചിത്ര പ്രദർശനവും ഇന്ന്
ചെന്നിത്തല ∙ ജവാഹർ നവോദയ വിദ്യാലയത്തിൽ ഇന്ന് 11ന് ഏകദിന കലാപഠനക്കളരിയും ചിത്ര പ്രദർശനവും നടക്കും. പ്രിൻസിപ്പൽ സി.എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരായ രാജീവ് കോയിക്കൽ, പാർഥസാരഥി വർമ പ്രമോദ് കുരമ്പാല എന്നിവർ ക്ലാസെടുക്കും.
സൗജന്യ പാദ പരിശോധന 14ന്
ആലപ്പുഴ ∙ പ്രമേഹ ദിനാചരണത്തോട് അനുബന്ധിച്ച് 14ന് രാവിലെ 10ന് ഐഎംഎ ഹാളിൽ പ്രമേഹ രോഗികൾക്ക് സൗജന്യ പാദ പരിശോധന, ഡയബറ്റിക് റെറ്റിനോപ്പതി, തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റുകൾ എന്നിവ സൗജന്യമായി നടത്തും. 8891010637
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.