തുമ്പോളി പള്ളിയിൽ തിരുനാൾ കൊടിയേറി
Mail This Article
ആലപ്പുഴ ∙രിയൻ തീർഥാടന കേന്ദ്രമായി തുമ്പോളി പള്ളിയിൽ അമലോദ്ഭവ മാതാവിന്റെ ദർശന തിരുനാളിന് കൊടിയേറി. ഇന്നലെ രാത്രി വിശ്വാസികൾ തിങ്ങിനിറഞ്ഞ അന്തരീക്ഷത്തിൽ വികാരി ഫാ.ജോസ്‌ലാഡ് കോയിൽപ്പറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു. സഹവികാരി ഫാ.സെബാസ്റ്റ്യൻ വലിയവീട്ടിൽ പങ്കെടുത്തു. വൈകിട്ട് നാലിന് ദേവാലയത്തിൽ തിരുനാൾ അറിയിപ്പ് നൽകി വെടിപൊട്ടിക്കൽ നടത്തി. തുടർന്നു വീടുകളിൽ പതാക ഉയർത്തി, ബൈബിൾ പ്രതിഷ്ഠിച്ചു. ദേവാലയത്തിൽ ജപമാലയും നൊവേനയും പ്രസുദേന്തി വാഴിക്കലും നടത്തിയ ശേഷം കൊടിയേറ്റ് ചടങ്ങ് ആരംഭിച്ചു.
കൊടിയേറ്റ് ദിവസത്തെ ദിവ്യബലിക്ക് ഫാ.ബെൻസി സെബാസ്റ്റ്യൻ കണ്ടനാട്ട് കാർമികത്വം വഹിച്ചു. ഫാ.സെബാസ്റ്റ്യൻ പള്ളിക്കൽ വചന സന്ദേശം നൽകി. പ്രധാന തിരുനാൾ ഡിസംബർ എട്ടിനും, എട്ടാമിടം 15നും ആഘോഷിക്കും. നടതുറന്നു തിരുസ്വരൂപം വണക്കത്തിനു പ്രതിഷ്ഠിക്കുന്നത് ഡിസംബർ ആറിനാണ്. അന്ന് നടക്കുന്ന ദീപക്കാഴ്ച കെ.സി.വേണുഗോപാൽ എംപിയും നൂറ് പേർ പങ്കെടുക്കുന്ന മാതാ കീർത്തന സന്ധ്യ പി.പി.ചിത്തരഞ്ജൻ എംഎൽഎയും ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 6.30, വൈകിട്ട് 6.30 ദിവ്യബലി, ജപമാല, നൊവേന എന്നിവ ഉണ്ടാകും.