ഒരു വർഷമാവാറായി; 3 കിലോമീറ്റർ റോഡ് പണി കഴിഞ്ഞില്ല
Mail This Article
ചാരുംമൂട്∙ മാവിള – പയ്യനല്ലൂർ റോഡ് നിർമാണം തുടങ്ങിയിട്ട് ഒരു വർഷം. കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയിൽ റോഡ് പണി പാതിവഴിയിലാണ്. കഴിഞ്ഞ ജനുവരി 24 നാണ് മാവിള, പയ്യനല്ലൂർ റോഡ് നിർമാണം പിഎംജിഎസ്ഐ പദ്ധതി പ്രകാരം തുടങ്ങിയത്. ഒരു വർഷം ആകാൻ 30 ദിവസം മാത്രം ബാക്കി നിൽക്കെ റോഡ് പണി എങ്ങുമെത്തിയില്ല.ഓണത്തിന് ശേഷം രണ്ടാംഘട്ട പണി തുടങ്ങിയിട്ടും മന്ദഗതിയിലാണ്.
റോഡിലൂടെ കാൽനടക്കാർക്കും സൈക്കിളിൽ വിദ്യാർഥികൾക്കും സ്കൂട്ടർ യാത്രികർക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നര കിലോമീറ്റർ വച്ച് പകുതി മെറ്റലിട്ട് ഉറപ്പിച്ച് പിന്നീടാണ് ശേഷിക്കുന്ന ഭാഗം ചെയ്യുന്നത്. രാത്രി ആശുപത്രിയിലേക്കു പോലും വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്ഥാണ്. 3 കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ ഒരു വർഷത്തിൽ കൂടുതൽ സമയം എടുത്തതിനെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.