പത്തിയൂർ ഉപതിരഞ്ഞെടുപ്പ്: വിജയാഹ്ലാദത്തിൽ കോൺഗ്രസ്

Mail This Article
കായംകുളം∙ പത്തിയൂർ പഞ്ചായത്ത് 12 ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ദീപക് എരുവയുടെ വിജയം സിപിഎമ്മിന്റെയും ബിജെപിയുടെയും ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും കായംകുളം എംഎൽഎയും സിപിഎം ജില്ലാ നേതാക്കളും ക്യാംപ് ചെയ്തു നേതൃത്വം നൽകിയ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു കനത്ത പരാജയമാണ് ഉണ്ടായതെന്നും തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ച ഡിസിസി ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തിയൂർ പറഞ്ഞു.വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ദീപക് എരുവയുടെ വിജയം സിപിഎമ്മിനും ബിജെപിക്കും ഏറ്റ തിരിച്ചടിയാണന്നു കെപിസിസി സെക്രട്ടറി എൻ.രവി പറഞ്ഞു.സിപിഎമ്മിന്റെ കുത്തകയായി വച്ചിരുന്ന പത്തിയൂർ പഞ്ചായത്തിൽ പാർട്ടി ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്നും പറഞ്ഞു. വിജയത്തെ തുടർന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദും പ്രവർത്തകരും ആഹ്ലാദ പ്രകടനം നടത്തി.