സഹപാഠികളെ സഹായിക്കാൻ ഐസ്ക്രീം സ്റ്റാൾ ഒരുക്കി
Mail This Article
×
കലവൂർ ∙ സഹപാഠികളുടെ വീടിന്റെ പുനരുദ്ധാരണത്തിനും ചികിത്സാ സഹായത്തിനുമായി മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ മലയാള മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐസ്ക്രീം സ്റ്റാൾ ഒരുക്കി. കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ് നടക്കുന്ന കായൽചിറയിലാണ് കുട്ടികളുടെ നേതൃത്വത്തിൽ നന്മ പ്രവർത്തനം.
സ്റ്റാളിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ഹഫ്സ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, പിടിഎ അംഗങ്ങളായ എസ്.സുനീർ, അഷ്റഫ് കൊച്ചുവീടൻ, എസ്.ജയാസ്, പിടിഎ വൈസ് പ്രസിഡന്റ് ജോസ് ചാക്കോ, എസ്എംസി വൈസ് ചെയർമാൻ ഷിഹാബുദീൻ, ജോസ് മോൻ, സുമാദേവി, എസ്.ദിലീപ് കുമാർ, ബഷീർ മാക്കിനിക്കാട്, നൗഷാദ് വരമ്പിനാട്, നല്ലപാഠം കോഓർഡിനേറ്റർ റീനാ ബീഗം എന്നിവർ പ്രസംഗിച്ചു.
English Summary:
Fundraising: Kalavoor students raised funds through an ice cream stall to help a classmate. Their initiative, organized by the Malayala Manorama Nallapaadam Club, showcased their compassion and community spirit at the Kayalchira sports event.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.