പോത്ത് മോഷണം: പ്രതി പിടിയിൽ

Mail This Article
×
കായംകുളം ∙ ചിറക്കടവം സ്വദേശിയായ ഷാജിയുടെ ഒരു ലക്ഷത്തോളം രൂപ വില വരുന്ന രണ്ട് പോത്തുകളെ മോഷ്ടിച്ച കേസിൽ നിലമ്പൂർ തിരുവാലി പത്തിരിയാൽ ചക്കരക്കുന്ന് കുഴിപ്പള്ളി വീട്ടിൽ അലിയെ (51) പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 13നു രാത്രിയിലാണു പോത്തുകളെ ബോട്ട് ജെട്ടിക്കു സമീപം ഷാജിയുടെ വീടിന് അടുത്തുള്ള പറമ്പിൽ നിന്ന് അലി മോഷ്ടിച്ചത്.
അലി ആലുവ വെസ്റ്റ്, മേട്ടുപ്പാളയം, തലശ്ശേരി, അരൂർ എന്നീ സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ്. ഡിവൈഎസ്പി എൻ.ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ അരുൺ ഷാ, രതീഷ് ബാബു, ശരത്, അഖിൽ മുരളി, ഷിബു, പ്രവീൺ, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Buffalo theft in Kayamkulam resulted in the arrest of Ali. The suspect, with a history of similar offenses, stole two buffaloes worth ₹1 lakh from a farmer near Chirakkadavam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.