ADVERTISEMENT

കലവൂർ ∙ മണ്ണഞ്ചേരിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കുറുവ സംഘത്തിനായി നടത്തിയ തിരച്ചിലിൽ ഇടുക്കിയിൽ നിന്നു പിടികിട്ടാപ്പുള്ളികളായ 2 പ്രതികളെ പൊലീസ് പിടികൂടി. കായംകുളം, പുന്നപ്ര സ്റ്റേഷനുകളിൽ വർഷങ്ങൾക്ക് മുമ്പ് മോഷണ കേസുകളിൽ പിടിയിലായിട്ടുള്ള ഇവർ തമിഴ്നാട്ടിൽ വിവിധ മോഷണങ്ങളിലെ പിടികിട്ടാപ്പുള്ളികളാണ്.

തമിഴ്നാട് സ്വദേശികളും സഹോദരങ്ങളുമായ കറുപ്പയ്യ, നാഗരാജ് എന്നിവരാണ് ഇടുക്കി രാജകുമാരിയിൽ നിന്ന് മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നു കടന്ന ഇവർ മറ്റ് പേരുകളിൽ ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതികളെ നാഗർകോവിൽ നിന്നു എത്തുന്ന 

പൊലീസ് സംഘം ഏറ്റുവാങ്ങും. നിലവിൽ ഇവർക്കെതിരെ കേരളത്തിൽ കേസുകളില്ല.

English Summary:

Idukki police arrested two absconders from the Kuruva gang. These Tamil Nadu natives were hiding in Rajakumari and are connected to a theft in Mannancheri and various other crimes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com