അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Mail This Article
ആലപ്പുഴ ∙ ഒല്ലൂർ, പൂങ്കുന്നം റെയിൽവേ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ സർവീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ജില്ലയിലെ ട്രെയിൻ യാത്രികരെയും ബാധിക്കും. പാലക്കാടിനും എറണാകുളത്തിനും ഇടയിലൂടെ 19ന് രാവിലെ കടന്നുപോകുന്ന ട്രെയിനുകൾക്കാണു നിയന്ത്രണം. 18ന് പുറപ്പെടുന്ന ചെന്നൈ– ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് യാത്ര അവസാനിപ്പിക്കും. പാലക്കാട് മുതൽ ആലപ്പുഴ വരെയുള്ള ഭാഗത്ത് ഈ ട്രെയിൻ സർവീസ് നടത്തില്ല.
19ന് പാലക്കാട് നിന്നാകും തിരികെ യാത്ര ആരംഭിക്കുക. കോട്ടയം വഴി സർവീസ് നടത്തുന്ന ചെന്നൈ– തിരുവനന്തപുരം സെൻട്രൽ മെയിൽ (12623) രണ്ടു മണിക്കൂറും കന്യാകുമാരി എക്സ്പ്രസ് (16526) 100 മിനിറ്റും ആലപ്പുഴ വഴി സർവീസ് നടത്തുന്ന കേരള സമ്പർക് ക്രാന്തി എക്സ്പ്രസ് (12218) 70 മിനിറ്റും വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.