ADVERTISEMENT

തൊഴിൽമേള റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന് പുന്നപ്രയിൽ: ആലപ്പുഴ∙  ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായുള്ള  റജിസ്ട്രേഷൻ ഡ്രൈവ് ഇന്ന്  പുന്നപ്ര കാർമൽ പോളിടെക്നിക് കോളജിൽ നടക്കും. സ്വകാര്യ കമ്പനിയിലെ ഒഴിവുകളിലേക്കുള്ള റജിസ്ട്രേഷനിൽ പുന്നപ്ര കാർമൽ പോളിടെക്നിക്, ചേർത്തല ഗവ. പോളിടെക്നിക്  കോളജുകളിലെ വിദ്യാർഥികൾ പങ്കെടുക്കും വരും ദിവസങ്ങളിൽ മറ്റു കോളജുകളിലും റജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. ഫോൺ 9207375524.

വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ഫൈബർ മാൻ, ബ്രണ്ടൻ, മാതാ, ഡ്യൂറോ ഫ്ലക്സ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ കലവൂർ സെക്‌ഷനിൽ ടർബോ, ആനകുത്തി, നാച്ചുറൽ ഫ്ലോർസ്, മാത, സ്പിന്നേഴ്സ്, കാലായ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌ഷനിൽ തുമ്പോളി, ഗുരുമന്ദിരം, തീർത്ഥശേരി, റിലയൻസ്, ബിഎസ്എൻഎൽ, വില്ലേജ്, ഓമനപ്പുഴ, ഓടാപ്പൊഴി, ദുർഗ, ഇറാൻ‌‌ഡ‍ിയ, ഇന്ദിര കോളനി, കൊയർ ഇന്ത്യ, റാണി, ക്രിസ്തുരാജ എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ സിസ്കോ, സിസ്കോ വെസ്റ്റ്, കാർഗിൽ, കാർഗിൽ കമ്പനി, മാവേലി, ഐലൻഡ്,ആർഎഫ്, അപ്പക്കൽ ക്ഷേത്രം , അപ്പക്കൽ നോർത്ത്, കളപ്പുര വെസ്റ്റ്, അസ , എഎംഎഫ്, ആർഎഫ് , പുത്തൻകുളം , മേലത്തുംകരി എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ ഇന്ന്  9  മുതൽ 6  വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
പുന്നപ്ര  ∙എകെഡിഎസ്, നാലുപുരക്കൽ, ഇരുമ്പനം പടിഞ്ഞാറ്, കണ്ണങ്കേഴം എന്നീ ട്രാൻസ്ഫോമർ പരിധിയി‍ൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തുറവൂർ∙ കുത്തിയതോട് വൈദ്യുതി സെക്‌ഷന് കീഴിലെ എൻസിസി റോഡ് മുതൽ പാട്ടുകുളങ്ങര വരെ 33 കെവി ലൈൻ കേബിളാക്കുന്നതിന്റെ ഭാഗമായി  ഇന്നും നാളെയും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ചെങ്ങന്നൂർ ∙ നെടുവരംകോട് നമ്പർ–1, നമ്പർ–2, വയലിപ്പുരത്തു പടി, ആലാ സ്കൂൾ, പെണ്ണുക്കര, ആലാക്കാവ്, മനക്കണ്ടത്തിൽപ്പടി, തുരുത്തിമേൽ ചർച്ച്, തുരുത്തിമേൽ നമ്പർ–1, നമ്പർ–2 ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
എടത്വ ∙ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി ശതാബ്ദിയുടെ ഭാഗമായി ചാസ് സോഷ്യൽ സർവീസ് ട്രസ്റ്റ് ലൂർദ് മാതാ പച്ച ചെക്കിടിക്കാട് യൂണിറ്റ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി ചേർന്നു ഇന്നു രാവിലെ 9.30 മുതൽ 1 വരെ പച്ച ചെക്കിടിക്കാട് ലൂർദ് മാതാ പള്ളി പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. വികാരി ഫാ. ജോസഫ് ചൂളപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഫോൺ 8606617781.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com