ADVERTISEMENT

മാവേലിക്കര∙ ബിഷപ് മൂർ കോളജ് പൂർവ വിദ്യാർഥി സംഘടന ഓഗസ്റ്റിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ അലുമ്നി മീറ്റിന്റെ സന്നാഹ സദസ് 'ഓർമച്ചെപ്പ്' 25 ന് രാവിലെ 9:30 മുതൽ കോളജിൽ നടക്കും. പ്രഫ. വി.സി.ജോൺ തയാറാക്കിയ ഗ്ലോബൽ മീറ്റ് ലോഗോയുടെ പ്രകാശനം എം.എസ്.അരുൺകുമാർ എംഎൽഎ നിർവഹിക്കും. പൂർവ വിദ്യാർഥികളായ മുൻ ഗവ.സെക്രട്ടറി ഷീലാ തോമസ്, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, സിസിഎ ജന. സെക്രട്ടറി ഡോ.മാത്യു ജോർജ് ചുനക്കര എന്നിവർ മുഖ്യാതിഥികളായിരിക്കും. നാഷനൽ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കോളജ് വോളിബോൾ ടീമിന് അനുമോദനം, പൂർവ അധ്യാപകർക്ക് ആദരം, ഗ്ലോബൽ മീറ്റിന്റെ കമ്മറ്റികളുടെ രൂപീകരണം, സംഘടനയുടെ സാംസ്കാരിക വിഭാഗമായ കലാവല്ലരിയുടെ നേതൃത്വത്തിൽ കലാപരിപടികൾ എന്നിവയും നടക്കും.

English Summary:

Bishop Moore College's Global Alumni Meet, 'Ormachchepp', will be held in Mavelikkara on August 25th. The event will include the unveiling of the Global Meet logo, felicitation of distinguished alumni, and cultural performances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com