ഡ്രാഗൺ ബോട്ട് ചാംപ്യൻഷിപ്പ് മെഡൽകൊയ്ത്ത് നടത്തി അലനും സോനയും

Mail This Article
എടത്വ ∙ പുന്നമടയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാംപ്യൻഷിപ്പിൽ മെഡൽകൊയ്ത്ത് നടത്തി പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായി എസ്.അലനും സോന മരിയ ദേവസ്യയും. എസ്. അലൻ മത്സരിച്ച 5 ഇനങ്ങളിലും സ്വർണം നേടിയപ്പോൾ സോന മരിയ ദേവസ്യ 5 ഇനങ്ങളിൽ 4 സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കി. അലൻ ഹോങ്കോങ്ങിൽ നടന്ന ഇന്റർ നാഷനൽ മത്സരത്തിലും സ്വർണം കരസ്ഥമാക്കിയിരുന്നു.
അലനും സോനയ്ക്കും മാനേജർ ഫാ. ജോസഫ് ചൂളപ്പറമ്പലിന്റെയും പ്രിൻസിപ്പൽ തോമസ് കുട്ടി മാത്യു ചീരംവേലിയുടെയും നേതൃത്വത്തിൽ സ്കൂളിൽ സ്വീകരണം നൽകി. പുറക്കാട് ഷാജി ഭവനത്തിൽ ഷാജി, റിനി ദമ്പതികളുടെ മകനാണ് അലൻ. കരുമാടി മണിയങ്കേരിച്ചിറ ബിനു, ആശ ദമ്പതികളുടെ മകളാണ് സോന. ജൂലൈ 16നു ജർമനിയിൽ നടക്കുന്ന ഇന്റർ നാഷനൽ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇരുവരും.