സഹായമില്ലാതെ നിവർന്നിരിക്കാൻ പോലും കഴിയില്ല; ഈ മുഖം പുഞ്ചിരിക്കും, സുമനസ്സുകൾ കനിഞ്ഞാൽ

Mail This Article
അമ്പലപ്പുഴ ∙ കിടക്കയിൽ നിന്ന് സഹായമില്ലാതെ നിവർന്നിരിക്കാൻ പോലും കഴിയാതെ രോഗത്തോടു മല്ലിടുന്ന കാക്കാഴം പുത്തൻപുരയ്ക്കൽ സജിനിയെ(44) സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസ്സുകൾ കനിയണം. മാതാവ് പുഷ്പമ്മയുടെ സംരക്ഷണയിൽ വാടക വീട്ടിലാണ് സജിനി.വിവാഹിതയും ഒരു മകളുടെ മാതാവുമാണ്. നാലു വർഷം മുൻപ് വലതു കാൽപാദത്തിൽ എല്ലു വളർന്നു വന്നു. കോവിഡ് കാലമായതിനാൽ ചികിത്സയും ശസ്ത്രക്രിയയും നീണ്ടു. ഡോക്ടർമാർ മുതുകിനു ശസ്ത്രക്രിയ നടത്തി. നടുവിനു ശസ്ത്രക്രിയ നടത്താൻ സാമ്പത്തികം അനുവദിച്ചില്ല. പിന്നീട് നടക്കാൻ കഴിയാതെ വന്നു. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുതുകിനും നടുവിനും ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.25 ലക്ഷം രൂപയിലേറെ ചെലവു വരും.
ഇത്രയും വലിയ തുക സ്വപ്നം കാണാൻ പോലും ഈ നിർധന കുടുംബത്തിന് കഴിയുന്നില്ല. ശസ്ത്രക്രിയ നടത്തുന്നതു വരെ ഗുളിക തുടരാാൻ ഡോക്ടർമാർ നിർദേശിച്ചു. മരുന്നിന് തന്നെ മാസം 6000 രൂപയ്ക്ക് മേൽ വേണ്ടി വരും. പണം ഇല്ലാത്തതിന്റെ പേരിൽ മരുന്നു മൂടങ്ങി. പുഷ്പമ്മ ആലപ്പുഴ നഗരത്തിലെ ക്ഷേത്രത്തിൽ ആഴ്ചയിൽ രണ്ടു ദിവസം ജോലിക്ക് പോയി കിട്ടുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. മകളുടെ ചികിത്സയ്ക്കായി പുഷ്പമ്മയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് അമ്പലപ്പുഴ ശാഖയിൽ 0145053000009216 നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.ഐഎഫ്എസ്‍ കോഡ്: എസ്ഐബി എൽ0000145.ഫോൺ.81568 52401.