പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: കർണാടക സ്വദേശി അറസ്റ്റിൽ

Mail This Article
×
കുട്ടനാട് ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിൽ. കർണാടക ബംഗാരപേട്ട്, ബാൻഡ് ലൈൻ, ഹൗസ് നമ്പർ 25ൽ ഡി.പ്രകാശിനെ ആണു (33) പുളിങ്കുന്ന് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. കുട്ടനാട് സ്വദേശിനിയായ പെൺകുട്ടിയുമായി ഒരു വർഷമായി സമൂഹമാധ്യമത്തിലൂടെ പ്രതി ബന്ധം പുലർത്തിയിരുന്നു.
സൗഹൃദം നടിച്ചു പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ കൈവശപ്പെടുത്തിയ പ്രതി ഇവ പ്രചരിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള കേസുകൾ ചുമത്തി. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പുളിങ്കുന്ന് എസ്ഐ വി.എം.ജയദേവ്, സിപിഒ ടി.ജെ.ഉണ്ണി എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
English Summary:
Karnataka youth arrested for circulating nude visuals of a minor, The accused, D. Prakash, befriended the 17-year-old girl through social media and subsequently circulated her nude photos, leading to his arrest in Bengaluru.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.