ഭദ്രകാളിമുടിക്കു മുന്നിൽ ദീപാരാധന തൊഴാൻ ഭക്തരുടെ തിരക്ക്

Mail This Article
×
ചെട്ടികുളങ്ങര ∙ ചെട്ടികുളങ്ങര ഭഗവതിയുടെ ഭദ്രകാളിമുടിക്കു മുന്നിൽ നടന്ന ഏക അൻപൊലി ദർശിച്ച് അനുഗ്രഹം നേടാൻ ഒഴുകിയെത്തി ഭക്തർ. ക്ഷേത്രത്തിൽ അല്ലാതെ ഭദ്രകാളി മുടിക്കു മുന്നിൽ നടന്ന ഏക ദീപാരാധനയ്ക്കായി ഈരേഴ തെക്ക് കോയിക്കത്തറയിലേക്കു കരയിലെ പറയെടുപ്പിനിടെയാണ് ഭഗവതിയെ സന്ധ്യയോടെ എഴുന്നള്ളിച്ചത്. ഒട്ടേറെ ഭക്തരാണു ദീപാരാധന ദർശിക്കാനെത്തിയത്. ദീപാരാധന വേളയിൽ ജീവതയിൽ ചാർത്താനായി ഭക്തിയോടെ സ്വയം കൊരുത്ത മാലയുമായാണ് സ്ത്രീകൾ വന്നത്. കരക്കാർ ഒരുക്കിയ കെട്ടുകാഴ്ചയും ഉണ്ടായിരുന്നു. പുലർച്ചെ നടന്ന വിളക്കിനെഴുന്നള്ളിപ്പിനു ഭക്തരുടെ തിരക്കായിരുന്നു.
English Summary:
Chettikulangara Bhagavathy Temple's Anpoli and Deeparadhana rituals draw massive crowds. The unique Bhadrakali Deeparadhana, followed by the coastal Karayile Parayeduppu procession, is a highlight of the festival.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.