പ്രായം മറച്ചു പലരും സിപിഎം നേതൃത്വത്തിൽ തുടരുന്നു: ജി.സുധാകരൻ

Mail This Article
ആലപ്പുഴ∙ സിപിഎമ്മിന്റെ പ്രായപരിധി മാനദണ്ഡത്തിൽ ചിലർക്കു പ്രത്യേക ഇളവ് നൽകിയതിൽ വിമർശനവുമായി മുൻ മന്ത്രി ജി.സുധാകരൻ. പ്രായം മറച്ചു പലരും സിപിഎം നേതൃത്വത്തിൽ തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.‘‘ 75 വയസ്സാകുമ്പോൾ ഒഴിയണമെന്നാണു മാനദണ്ഡം. 75 വയസ്സ് ഏതുദിവസം ആകുന്നോ അന്ന് ഒഴിയണം. രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ 75 വയസ്സാകുന്നുവരുണ്ടല്ലോ. പ്രായപരിധി കഴിഞ്ഞാലും അവർക്ക് 3 വർഷം കൂടി തുടരാം’’. താൻ 75 വയസ്സു ആകുന്നതിനു മുൻപേ സ്വയം ഒഴിഞ്ഞുകൊടുത്ത ആളാണെന്നും സുധാകരൻ പറഞ്ഞു.
സമ്മേളനം നടക്കുന്ന സമയത്ത് 75 വയസ്സായില്ലെന്ന കാരണത്താൽ ഇ.പി.ജയരാജൻ, ടി.പി.രാമകൃഷ്ണൻ എന്നിവരെ സിപിഎം സംസ്ഥാന സമിതിയിൽ നിലനിർത്തിയിരുന്നു. ഇ.പി.ജയരാജന് മേയിലും ടി.പി.രാമകൃഷ്ണനു ജൂണിലുമാണ് 75 വയസ്സ് പൂർത്തിയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ തന്നെ പ്രായപരിധി നിബന്ധനയിൽ ഇളവ് ലഭിച്ചിരുന്നു.