ആലപ്പുഴ ജില്ലയിൽ ഇന്ന് (12-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഭൂമി ഏറ്റെടുക്കൽ:യോഗം നാളെ
ചേർത്തല ∙ ചേർത്തല ഇരുമ്പുപാലം നിർമാണത്തിന് ഭൂമി എറ്റെടുക്കുന്നതിന്റെ ഭാഗമായി നാളെ രാവിലെ 11ന് ചേർത്തല ടൗൺ ഹാളിൽ ഭൂഉടമകളുടെയും കടയുടമകളുടെയും സംഘടനാ ഭാരവാഹികളുടെയും യോഗം നടക്കും. യോഗത്തിൽ കെആർഎഫ്ബി, കിഫ്ബി എന്നിവയിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
പരിശീലനം നൽകും
ആലപ്പുഴ ∙ എസ്എൽപുരം ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ ഏപ്രിൽ ആദ്യവാരം ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെ പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. 9288400448.
ഭക്ഷ്യസുരക്ഷാ ലൈസൻസ് റജിസ്ട്രേഷൻ മേള ഇന്ന്
കുട്ടനാട് ∙ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗം കച്ചവടക്കാർക്കുമായി ഭക്ഷ്യസുരക്ഷാ ലൈസൻസ് റജിസ്ട്രേഷൻ മേള ഇന്ന് 10 മുതൽ 5 വരെ മങ്കൊമ്പിലെ കുട്ടനാട് താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ ഹാളിൽ നടത്തും. പുതുതായി എഫ്എസ്എസ്എഐ ലൈസൻസ്/ റജിസ്‌ട്രേഷൻ എടുക്കേണ്ടവരും പുതുക്കാനുള്ളവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കുട്ടനാട് സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫിസർ അറിയിച്ചു. 7593873336.
അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ ∙ ഗവ.ഐടിഐയിൽ സിഎൻസി സെറ്റർ കം ഓപ്പറേറ്റർ (ടർണിങ് ആൻഡ് മില്ലിങ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 88488 98219.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ∙ ഇരട്ടക്കുളങ്ങര, സുധീർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര∙ മുക്കയിൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ പൂർണമായും സിന്ധൂര, പോപ്പുലർ, കാരപ്പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ ബോട്ട് ജെട്ടി, റോയൽ പാർക്ക്, ജോയ് ആലുക്കാസ്, ഗ്രാൻഡ് ഹോട്ടൽ, ഭീമ ജ്വല്ലറി, ശ്രീറാം മന്ദിർ, ശാരദ കോംപ്ലക്സ്, എസ്എം സിൽക്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്‌ഷനിൽ ചേരമാൻകുളങ്ങര അമ്പലം, ഹൗസിങ് കോളനിവെളി, കരളകം പാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വർക്കർ ഒഴിവ്
ആലപ്പുഴ∙ ആര്യാട് പഞ്ചായത്തിലെ 4ാം നമ്പർ അങ്കണവാടി കം ക്രഷിൽ വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത വേണം. ഇതേ വാർഡിലെ താമസക്കാർക്ക് മുൻഗണന. 18നും 35നും മധ്യേ പ്രായമുള്ള വനിതകൾ 17നു മുൻപായി അപേക്ഷിക്കുക. ഫോൺ 9447520803