ആലപ്പുഴ ജില്ലയിൽ ഇന്ന് (13-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
റെയിൽവേ ഗേറ്റ് അടച്ചിടും: ആലപ്പുഴ ∙ കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ എഴുപുന്ന ഗേറ്റ് (ലവൽ ക്രോസ് നമ്പർ 17) ഇന്നു രാത്രി എട്ടു മുതൽ നാളെ രാവിലെ 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ശ്രീനാരായണപുരം ഗേറ്റ് (ലവൽ ക്രോസ് നമ്പർ 16) വഴി പോകണം.
‘ഗ്രീഷ്‌മോത്സവം’ ഏപ്രിൽ 2നു തുടങ്ങും
ആലപ്പുഴ∙ ജവാഹർ ബാലഭവന്റെ ഈ വർഷത്തെ വേനൽക്കാല കലാപരിശീലന പരിപാടി ‘ഗ്രീഷ്‌മോത്സവം’ ഏപ്രിൽ 2 മുതൽ മേയ് 8 വരെ നടക്കും. ശാസ്ത്രീയ സംഗീതം, ലളിതഗാനം, നൃത്തം, ചിത്രരചന, വയലിൻ, മൃദംഗം, തബല, ഗിത്താർ, കീബോർഡ്, ജാസ് ഡ്രംസ് എന്നിവയിൽ പരിശീലനം നൽകും. ക്ലേ മോഡലിങ്, കരാട്ടെ, സ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകളും ഉണ്ടാകും. ഫോൺ: 9446563504, 9446858192.
ഇൻസ്ട്രക്ടർ
ചെങ്ങന്നൂർ ∙ ഗവ.വനിതാ ഐടിഐയിൽ കംപ്യൂട്ടർ പ്രോഗ്രാമർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 18നു രാവിലെ 10.30ന്. 0479 2457496.
റജിസ്ട്രേഷൻ ഇന്നു മുതൽ
പുലിയൂർ ∙ പഞ്ചായത്തിൽ സംസ്ഥാന സാക്ഷരതാ മിഷൻ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകൾക്കു പിഴ ഇല്ലാതെയുള്ള റജിസ്ട്രേഷൻ ഇന്നു മുതൽ ഏപ്രിൽ 30 വരെയാണെന്നു സെക്രട്ടറി അറിയിച്ചു.
തൊഴിൽരഹിത വേതനം വിതരണം
ചാരുംമൂട്∙ താമരക്കുളം പഞ്ചായത്തിലെ ആറുമാസത്തെ തൊഴിൽരഹിത വേതനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുബന്ധ രേഖകളുടെ പകർപ്പ് 18നു മുൻപ് ഓഫിസിൽ നൽകേണ്ടതാണെന്ന് സെക്രട്ടറി പറഞ്ഞു.
സൗജന്യ മെഡിക്കൽ ക്യാംപ് 16ന്
ചേർത്തല ∙ വലിയ നോമ്പ് ആചരണത്തിന്റെ ഭാഗമായി തങ്കി പള്ളി, ചേർത്തല മതിലകം ആശുപത്രി, സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ 16ന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. തങ്കി പള്ളി വികാരി ഫാ. ജോർജ് എടേഴത്ത് ഉദ്ഘാടനം ചെയ്യും. റജിസ്റ്റർ ചെയ്യാൻ ഫോൺ: 9400581251, 9037148391