ബിഷപ് മൂർ കോളജിൽ ദ്വിദിന കൊമേഴ്‌സ് ദേശീയ സെമിനാറിനു തുടക്കം

Mail This Article
മാവേലിക്കര ∙ ധനകാര്യം, അക്കൗണ്ടിങ്, സംരംഭകത്വം എന്നിവയിലെ മാറുന്ന മാതൃകകളിൽ മാവേലിക്കര ബിഷപ് മൂർ കോളജിലെ കൊമേഴ്‌സ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ബിഷപ് മൂർ കോളജ് പ്രിൻസിപ്പൽ ഡോ. രഞ്ജിത്ത് മാത്യു എബ്രഹാം ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വർഗീസ് ആനി കുര്യൻ അധ്യക്ഷയായ ചടങ്ങിൽ ഇന്ത്യൻ അക്കൗണ്ടിങ് അസോസിയേഷൻ ആലപ്പുഴ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ആന്റണി കെ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കോളജ് വൈസ്പ്രിൻസിപ്പൽ ഡോ. ആൻ ഏയ്ഞ്ചലിൻ എബ്രഹാം, ഐക്യുഎസി കോർഡിനേറ്റർ ഡോ. ലിനെറ്റ് ജോസഫ്, സെമിനാർ കൺവീനർമാരായ ആശ മറിയം തോമസ്, ആദർശ് ഫിലിപ്പ് ജേക്കബ് എന്നിവർ സംസാരിച്ചു. ആദ്യ സാങ്കേതിക സെഷനായ ‘അക്കൗണ്ടിങ്ങിലെ എഐ’ എന്ന വിഷയത്തിൽ സി.എം.എ. ബിനോയ് വർഗീസ് ക്ലാസെടുത്തു. ഉച്ചകഴിഞ്ഞുള്ള സെഷനിൽ വിദ്യാർഥികളും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാറിന്റെ രണ്ടാം ദിവസം സെഷനുകൾക്ക് നേബിളിന്റെ സ്ഥാപകയും എജ്യുപ്രണറുമായ ഷിബി ആനന്ദും ബാങ്ക് ഓഫ് മാലിദ്വീപ് മുൻ സിഇഒ രമേശ് കൃഷ്ണനും നേതൃത്വം നൽകും.