മുൻ ഇന്ത്യൻ കയാക്കിങ് താരം ഷിബു തോമസ് അന്തരിച്ചു

Mail This Article
×
ആലപ്പുഴ∙ മുൻ ഇന്ത്യൻ കയാക്കിങ് താരവും മേൽപ്പാടം ചുണ്ടൻ വള്ള സമിതിയുടെ ട്രഷററുമായിരുന്ന കറുകയിൽ ഷിബു തോമസ് (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ 11നായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. 1987 ൽ ആരംഭിച്ച നാഷനൽ സ്പോർട്സ് അതോറിറ്റി ആലപ്പുഴ സെന്ററിലെ ആദ്യ ബാച്ചുകാരനായ ഷിബു തോമസ്, 1987 ൽ കേരളത്തിൽ നടന്ന നാഷനൽ ഗെയിംസിലും 1988–1989 ല്‍ കശ്മീരിലെ ശ്രീനഗറിൽ നടന്ന നാഷനൽ ചാംപ്യന്‍ഷിപ്പിലും സ്വർണ മെഡൽ നേടിയിട്ടുണ്ട്. 1988 ല്‍ ഇന്തൊനീഷ്യയിലെ ജാക്കാർത്തയിൽ നടന്ന ഏഷ്യൻ ചാംപ്യന്‍ഷിപ്പിൽ ദേശീയ ടീമിനായി പങ്കെടുത്തു. ഭാര്യ: അനു ഷിബു (കങ്ങഴ മൈലക്കാട്ട് കുടുംബാംഗം). മകൻ: വിശാൽ ടോം ഷിബു (കാനഡ).
English Summary:
Shibu Thomas, a renowned kayaking star, passed away at the age of 56. His notable achievements include gold medals at national games and participation in Asian championships.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.