ആലപ്പുഴ ജില്ലയിൽ ഇന്ന് (17-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
ശുദ്ധജല വിതരണം മുടങ്ങും: പുന്നപ്ര∙ കളിത്തട്ട് പമ്പ് ഹൗസിൽ വിതരണ പൈപ്പ്, വാൽവ് എന്നിവയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പുന്നപ്ര തെക്ക് പഞ്ചായത്തിലെ 3,4,5,6,7,8,9 വാർഡുകളിൽ 19ന് ശുദ്ധജല വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
പുന്നപ്ര ∙ വെള്ളാപ്പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ∙ കൃഷ്ണപിള്ള, പുറക്കാട് ആരോഗ്യ കേന്ദ്രം, കാക്കാഴം കിഴക്ക്, കളപ്പുര, കളപ്പുര വെസ്റ്റ്, അപ്പക്കൽ നോർത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ബ്രണ്ടൻ, പാലാഴി, സെന്റ് ജോസഫ്, പള്ളാത്തുരുത്തി, കന്നിട്ട ജെട്ടി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പൂർണമായും മാർക്കറ്റ് ജംക്‌ഷൻ, ഇഎസ്ഐ സൗത്ത്, ആർ.ഡി.ഷാ എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
ചെങ്ങന്നൂർ ∙ മൂലപ്പടവ്, മലയിൽ നമ്പർ 1, നമ്പർ 2, അങ്ങാടിക്കൽ മലയിൽ, ഗവ.ഐടിഐ, തുണ്ടത്തുമല, കുറത്തിയാറ, ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.