ആലപ്പുഴ ജില്ലയിൽ ഇന്ന് (22-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം: ചെങ്ങന്നൂർ ∙ ഷൈമ, ആൽത്തറ, തിങ്കളാമുറ്റം, മുല്ലേലിക്കടവ്, പേരിശ്ശേരി ഈസ്റ്റ്, കെഎഫ്സി, ബവ്റിജസ്, ഐടിഐ, ഹാച്ചറി, വനിത ഐടിഐ, ചെറിയാൻ മെമ്മോറിയൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ഡ്രാഫ്റ്റ്സ്മാൻ
ആലപ്പുഴ ∙ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ആലപ്പുഴ ഡിവിഷൻ, ചെത്തി സബ് ഡിവിഷൻ ഓഫിസുകളിൽ ഡ്രാഫ്റ്റ്സ്മാൻ, ഓവർസീയർ ഗ്രേഡ് മൂന്ന് (സിവിൽ) തസ്തികയിലെ 3 ഒഴിവുകളിലേക്ക് ദിവസ വേതാനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 26നു 11ന് ആലപ്പുഴ ജില്ലാ കോടതിക്ക് എതിർവശത്തെ ഹാർബർ എൻജിനീയറിങ് ഡിവിഷൻ ഓഫിസിൽ. 0477-2962710.
നേത്ര പരിശോധന ക്യാംപ് ഇന്ന്
മുതുകുളം∙കണ്ടല്ലൂർ ക്ലിന്റ് ആർട്സ് ആൻഡ് സ്പോർട്സ് ലിറ്റററി അസോസിയേഷൻ തിരുവല്ല ഐ മൈക്രോ സർജറി കണ്ണാശുപത്രിയുടെ സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നേത്ര പരിശോധന ക്യാംപ് സംഘടിപ്പിക്കും. കൊച്ചിയുടെ ജെട്ടിക്ക് കിഴക്ക് 341 ആം നമ്പർ എസ്എൻഡിപി ഹാളിലാണ് ക്യാംപ് നടക്കുന്നത്.
സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
ഹരിപ്പാട് ∙ ഹരിപ്പാട് ലയൺസ് ക്ലബ്, ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കല്ലിശേരി എന്നിവയുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന് 9ന് കാർത്തികപ്പള്ളി ഗവ.യുപി സ്കൂളിൽ നടക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ, അസ്ഥി സംബന്ധമായ രോഗങ്ങൾ, മൂത്രാശയ രോഗങ്ങൾ, നേത്രരോഗങ്ങൾ, കാൻസർ രോഗങ്ങൾ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. ലഭ്യമായ മരുന്നുകളുടെ സൗജന്യ വിതരണവും നടത്തും. 9ന് ക്യാംപിൽ എത്തി പേര് റജിസ്റ്റർ ചെയ്യണമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് സജി തമ്പാൻ അറിയിച്ചു.