അപകടങ്ങളിൽ 2 മരണം; അലക്ഷ്യമായി വാഹനം ഓടിച്ച പ്രതികൾ പിടിയിൽ

Mail This Article
ചാരുംമൂട് ∙ രാത്രി അലക്ഷ്യമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടക്കിയ രണ്ടു സംഭവങ്ങളിൽ വാഹനങ്ങളും പ്രതികളും പൊലീസ് പിടിയിൽ.പാലമേൽ സ്വദേശികളായ രഘു (50) സുരേഷ് കുമാർ (45) എന്നിവരുടെ മരണത്തിനിടയാക്കിയ അപകടങ്ങൾക്കു ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കൃഷ്ണപുരം കൊച്ചുമുറി സൗത്തിൽ കൊച്ചുവീട്ടിൽ തെക്കെതിൽ സനീർ (36) വള്ളികുന്നം കടുവിനാൽ മുറിയിൽ നഗരൂർവീട്ടിൽ ജയ് വിമൽ (41) എന്നിവരെയാണ് നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ശ്രീകുമാറും സംഘവും പിടികൂടിയത്.ഫെബ്രുവരി 8ന് രാത്രി നൂറനാട് മാവിള ജംക്‌ഷനിൽ ആയിരുന്നു ആദ്യത്തെ അപകടം.
വീട്ടിലേക്ക് സൈക്കിളിൽ മടങ്ങിയ പാലമേൽ ഉളവുക്കാട് രെജുഭവനത്തിൽ രഘുവിനെ ബൈക്കിൽ അലക്ഷ്യമായി വന്ന സനീർ ഇടിച്ചിട്ട ശേഷം ഹെഡ്‌ലൈറ്റ് ഓഫ് ചെയ്ത് കടന്നു കളയുകയായിരുന്നു. 5 ദിവസം മുൻപായിരുന്നു രണ്ടാമത്തെ സംഭവം. രാത്രി 11 ന് റോഡ് വശത്തു കൂടി നടന്നുപോയ മൂകനും ബധിരനുമായ പാലമേൽ പണയിൽ മുറിയിൽ ജയഭവനം വീട്ടിൽ സുരേഷ് കുമാറിനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയ ജയ് വിമലിനെ അപകടം നടന്ന് മൂന്നാം ദിവസം പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.എസ്ഐമാരായ എസ്.നിതീഷ്, ഗോപാലകൃഷ്ണൻ, എസ്‌സിപിഒ മാരായ സിജു, രജീഷ്, രജനി സിപിഒമാരായ മനുകുമാർ, വിഷ്ണു വിജയൻ, ജയേഷ്, പ്രശാന്ത്, മണിലാൽ, ജംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.ഇരു വാഹനങ്ങളും കോടതിയിൽ ഹാജരാക്കി.