തുറവൂർ വേ സൈഡ് വിളിക്കുന്നു: കുട്ടികളേ, ഇതിലേ ഇതിലേ...

Mail This Article
‘‘ഞങ്ങൾ ഇന്നലെ ഇവിടെ വന്നിരുന്നു. ഇന്നു വീണ്ടും വന്നു. എന്തു രസമാണന്നോ ഇവിടം. കളിക്കാം ഊഞ്ഞാലാടാം. രാത്രി വരെയും ഇവിടെ ഓടികളിക്കാം,’’ 6 വയസ്സുകാരി ഇറ മറിയവും 4 വയസ്സുകാരി ഇസ മറിയവും തൈക്കാട്ടുശേരിയിലെ തുറവൂർ വേ സൈഡിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്. കുട്ടികൾക്കുള്ള ചെറിയ പാർക്കാണ് ഇവിടത്തെ പ്രധാന ആകർഷണം. 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള റൈഡുകളാണ് ഉള്ളത്.
വൈകുന്നേരത്തെ ഇളംകാറ്റിൽ ചായ കുടിച്ചും കുടുംബത്തോടൊപ്പം കഥകൾ പറഞ്ഞും സുഹൃത്തുക്കൾക്കൊപ്പം വിശേഷങ്ങൾ പങ്കുവച്ചും സമയം ചെലവഴിക്കാൻ മികച്ച ഇടമാണ് തുറവൂർ വേ സൈഡ്. ഇരിക്കാൻ ഒട്ടേറെ ചാരുബെഞ്ചുകളും നിർമിച്ചിട്ടുണ്ട്. വേ സൈഡിൽ ഇടയ്ക്കു സ്ഥാപിച്ചിരിക്കുന്ന സ്തൂപങ്ങൾ ദൃശ്യചാരുത നൽകുന്നു.കായലിന്റെ സമീപത്തായതിനാൽ കാറ്റ് എപ്പോഴും ഉണ്ടാകും. പ്രഭാത വ്യായാമത്തിനും വൈകുന്നേരത്തെ സവാരിക്കും മികച്ച ഇടം കൂടിയാണ്.റോഡിന്റെ ഇരുവശത്തുമായാണ് വേ സൈഡ് നിർമിച്ചിരിക്കുന്നത്. വൈകുന്നേരം മുതൽ രാത്രിവരെ ഇവിടം സജീവമാണ്. ഇരുവശത്തും ലൈറ്റുകൾ ഉള്ളതിനാൽ ഇരുട്ടിയാലും പേടിക്കേണ്ടതില്ല.
ശ്രദ്ധിക്കാൻ
ഒട്ടേറെ വാഹനങ്ങൾ പോകുന്ന വഴിയുടെ ഇരുവശത്തുമായാണ് വേ സൈഡ് സ്ഥിതി ചെയ്യുന്നത്. കുട്ടികൾ പെട്ടെന്ന് ഓടി വഴിയിൽ കയറാതിരിക്കാൻ സൂക്ഷിക്കുക
ശുചിമുറി സൗകര്യം ഇല്ല
മാലിന്യങ്ങൾ വെയ്സ്റ്റ് ബിന്നുകളിൽ തന്നെ നിക്ഷേപിക്കുക
റൂട്ട്
ആലപ്പുഴ – തുറവൂർ– തൈക്കാട്ടുശേരി പാലം