ആലപ്പുഴ ജില്ലയിൽ ഇന്ന് (14-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഡിമെൻഷ്യ പരിശോധന ക്യാംപ് 27ന്
എടത്വ ∙വൈഎംസിഎ എടത്വ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ന്യൂറോ മെഡിസിൻ വിഭാഗവുമായി ചേർന്നു ഡിമെൻഷ്യ, ഓർമ ശക്തി പരിശോധനകളും ബോധവൽക്കരണ ക്ലാസും നടത്തും. 27ന് രാവിലെ 10 മുതൽ ഒന്നു വരെ വൈഎംസിഎ ഹാളിലാണ് ക്യാപ്. പുഷ്പഗിരി മെഡിക്കൽ കോളജ് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.റെജി തോമസ് നേതൃത്വം നൽകും. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയും പരിശോധിക്കും. 50 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഓർമ, മാനസിക പ്രവർത്തനം, ദൈനംദിന ജോലികൾ ചെയ്യാനുള്ള കഴിവ്, പെരുമാറ്റം, വ്യക്തിത്വം എന്നിവയിൽ മാറ്റങ്ങൾ കാണുന്നവർക്കു പരിശോധനയിൽ പങ്കെടുക്കാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണു പ്രവേശനം. ഫോൺ. 8547125336.
വില്ലേജ് ഓഫിസ് മാറ്റി
ഹരിപ്പാട് ∙വീയപുരം വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസ് ആക്കുന്നതിനാൽ നാളെ മുതൽ പായിപ്പാട് യുപി സ്കൂളിന് തെക്കുവശമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് വില്ലേജ് ഓഫിസർ അറിയിച്ചു.