പള്ളികളിൽ വിശുദ്ധവാരത്തിനു തുടക്കമായി; കുരുത്തോലകളും പൂക്കളുമായി ഓശാനത്തിരുനാൾ

Mail This Article
ആലപ്പുഴ∙പ്രത്യാശയുടെ കുരുത്തോലകളേന്തി വിശുദ്ധ വാരത്തിലേക്കു പ്രവേശിച്ച് ക്രൈസ്തവ സമൂഹം. യേശുവിന്റെ ജറുസലം പ്രവേശനത്തിന്റെ ഓർമ പുതുക്കിയ ഓശാനാത്തിരുനാളിനു പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. ഒലിവു ചില്ലകൾക്കു പകരം കുരുത്തോലകളും പൂക്കളുമായി ദാവീദുപുത്രനു ഓശാനാപാടി വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.പൂങ്കാവ് ഔവർ ലേഡി ഓഫ് അസംപ്ഷൻ പള്ളിയിൽ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുർബാന എന്നിവയ്ക്ക് വികാരി ഫാ.സേവ്യർ ചിറമേൽ മുഖ്യകാർമികത്വം വഹിച്ചു. തുമ്പോളി സെന്റ് തോമസ് പള്ളിയിൽ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, കുർബാന എന്നിവയ്ക്ക് വികാരി ഫാ.ജോസ് ലാഡ് കോയിൽപ്പറമ്പിൽ കാർമികത്വം വഹിച്ചു. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളിയിൽ ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ കാർമികത്വം വഹിച്ചു.മാർ സ്ലീവാ ഫൊറോന പള്ളിയിൽ വികാരി ഫാ.സിറിയക് കോട്ടയിൽ കാർമികത്വം വഹിച്ചു. വഴിച്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വികാരി ഫാ.ജിത്തു വർഗീസ് കാർമികത്വം വഹിച്ചു.
ആലപ്പുഴ സെന്റ് ജോർജ് യാക്കോബായ സിംഹാസന പള്ളിയിൽ വികാരി ഫാ.ഏബ്രഹാം തേക്കാട്ടിൽ കാർമികത്വം വഹിച്ചു. സെന്റ് ജോർജ് മാർത്തോമ്മാ പള്ളിയിൽ വികാരി ഫാ.ബിജു കെ.ജോർജ് കാർമികത്വം വഹിച്ചു.അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ശുശ്രൂഷകൾക്ക് റെക്ടർ ഫാ.ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ കാർമികത്വം വഹിച്ചു. മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വികാരി ഫാ.ഡോ. ആന്റോ ചേരാംതുരുത്തി കാർമികത്വം വഹിച്ചു. തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വികാരി ഫാ. ജോർജ് എടേഴത്ത്, സഹവികാരി ഫാ. ലോബോ ലോറൻസ് ചക്രശ്ശേരി എന്നിവർ കാർമികത്വം വഹിച്ചു. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വികാരി ഫാ. പീറ്റർ കണ്ണമ്പുഴ സഹവികാരി ഫാ. അമൽ പെരിയപ്പാടൻ, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവർ കാർമികത്വം വഹിച്ചു.ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ റെക്ടർ ഫാ. ഡോ. ജയിംസ് പാലയ്ക്കൽ, പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വികാരി ഫാ. ഡോ. ടോം പുത്തൻകളം എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ മുഖ്യ കാർമികത്വം വഹിച്ചു.കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രലിൽ മാവേലിക്കര ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മുഖ്യകാർമികത്വം വഹിച്ചു. ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൊട്ടാരക്കര– പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറസ് മുഖ്യ കാർമികത്വം വഹിച്ചു.മാവേലിക്കര പത്തിച്ചിറ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കൂബ് മാർ ഐറേനിയോസ് മുഖ്യ കാർമികത്വം വഹിച്ചു. പുന്നമൂട് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് കാർമികത്വം വഹിച്ചു. പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വികാരി ഫാ.അജി കെ.തോമസ് കാർമികത്വം വഹിച്ചു.
കുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ കാർമികത്വം വഹിച്ചു.കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ.ഡി. ഗീവർഗീസ് കോറെപ്പിസ്‌കോപ്പ, ഫാ.പി. ഫിലിപ്പോസ്, ഫാ. ടോണി എം. യോഹന്നാൻ എന്നിവർ കാർമികത്വം വഹിച്ചു. പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ ഓശാന ശുശ്രൂഷകൾക്ക് ഫാ. ഷിജോ തോമസ് കാർമികത്വം വഹിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്കും കുരുത്തോല പ്രദക്ഷിണത്തിനും വികാരി ഫാ.തോമസ് പി.നൈനാൻ, സഹവികാരി ഫാ.റിനോ കെ.മാത്യു എന്നിവർ കാർമികത്വം വഹിച്ചു. ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വികാരിമാരായ ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.കോരുത് ചെറിയാൻ എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.