നിർധന കുടുംബത്തിന് വീട് നിർമിച്ച് കെ.സി വേണുഗോപാൽ

Mail This Article
തുറവൂർ∙എംപിയുടെ കാരുണ്യത്തിൽ മത്സ്യത്തൊഴിലാളി കുടുംബത്തിന് വീടൊരുങ്ങുന്നു. പള്ളിത്തോട് പൊഴിച്ചാലിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ മരിച്ച കുത്തിയതോട് പഞ്ചായത്ത് 1–ാം വാർഡ് പള്ളിത്തോട് ചാപ്പക്കടവ് മാളിയേക്കൽ സെബാസ്റ്റ്യന്റെ കുടുംബത്തിനാണ് വീടൊരുങ്ങുന്നത്.സംസ്കാരം ചടങ്ങിനായി ചാപ്പക്കടവിൽ സെബാസ്റ്റ്യന്റെ വീട്ടിലെത്തിയ കെ.സി.വേണുഗോപാൽ എംപി ചെറിയ ഷെഡിൽ കഴിയുന്ന കുടുംബത്തിന്റെ ദയനീയ സ്ഥിതി കാണുകയും സെബാസ്റ്റ്യന്റെ ഭാര്യ മിനിയോടുംവിദ്യാർഥികളായ അലൻ , അലീന എന്നിവരോടും വീട് നിർമിച്ചു നൽകാമെന്ന് പറയുകയായിരുന്നു.
തുറവൂർ പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ വടക്കുഭാഗത്ത് സെബാസ്റ്റ്യന് സ്വന്തമായുള്ള പുരയിടത്തിൽ 2 കിടപ്പുമുറികളും അടുക്കള, ഹാൾ, വരാന്ത, ശുചിമുറി എന്നിവയുള്ള 436 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്.ഇന്ന് വൈകിട്ട് സെബാസ്റ്റ്യന്റെ കുടുംബത്തിനു വീടിന്റെ താക്കോൽ കെ.സി.വേണുഗോപാൽ എംപി കൈമാറും.