ADVERTISEMENT

മാവേലിക്കര ∙ കോൺഗ്രസിലെ നൈനാൻ സി. കുറ്റിശേരി മാവേലിക്കര നഗരസഭ ചെയർമാൻ ആകും. തിരഞ്ഞെടുപ്പ് ആദ്യ റൗണ്ട് പൂർത്തീകരിച്ചപ്പോൾ നൈനാൻ സി. കുറ്റിശ്ശേരിക്ക് പത്തും ലീല അഭിലാഷ് (സിപിഎം), എച്ച്. മേഘനാഥൻ (ബിജെപി) എന്നിവർക്ക് ഒൻപതും വോട്ടുകൾ ലഭിച്ചു.

എൽഡിഎഫ് ഘടകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസിലെ ബിനു വർഗീസ് കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്രനായ മുൻ കൗൺസിലർ കെ.വി. ശ്രീകുമാർ എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫ് പുറത്തായി. തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാൾ വിട്ടു പുറത്തുപോയി. രണ്ടാം റൗണ്ടിൽ കോൺഗ്രസും ബിജെപിയും തമ്മിലുണ്ടായ മൽസരത്തിൽ നൈനാൻ സി. കുറ്റിശേരിക്ക് പത്തും ബിജെപിയിലെ എച്ച്. മേഘനാഥിന് ഒൻപതും വോട്ടുകൾ ലഭിച്ചു. 

English Summary:

Nainan C. Kuttiseri Elected Mavelikkara Municipality Chairman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com