ബൈക്ക് നിയന്ത്രണം വിട്ട് ലവൽ ക്രോസിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
Mail This Article
×
ആലപ്പുഴ ∙ തകഴി ലവൽ ക്രോസ് അടയ്ക്കുന്നതിനിടെ, ബൈക്ക് നിയന്ത്രണം വിട്ട് ലവൽ ക്രോസിലേക്ക് ഇടിച്ചു കയറി അപകടം. ബൈക്ക് ഓടിച്ചിരുന്ന മാന്നാർ സ്വദേശി രാഹുൽ (27) മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് അപകടം. അമ്പലപ്പുഴയിൽ നിന്ന് എടത്വ ഭാഗത്തേക്ക് പോകുകയായിരുന്നു രാഹുൽ. ലവൽ ക്രോസ് തകരാറിലായതിനെ തുടർന്ന് സംസ്ഥാന പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
English Summary:
Fatal Alappuzha bike accident claims young man's life. The accident occurred at a malfunctioning level crossing in Thakazhi, causing traffic delays.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.