ADVERTISEMENT

തുറവൂർ ∙ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട പിയർ പ്രൊട്ടക്‌ഷൻ ഭിത്തിയുടെയും മീഡിയൻ വാളിന്റെയും കോൺക്രീറ്റിങ് തുടങ്ങി. തുറവൂർ, കുത്തിയതോട്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ജോലികൾ തുടങ്ങിയത്. 9 മീറ്റർ ഉയരമുള്ള ഒറ്റ തൂണുകൾക്ക് മുകളിൽ 24 മീറ്റർ വീതിയിലുമുള്ള പാതയാണ് ഒരുങ്ങുന്നത്. തുറവൂർ മുതൽ അരൂർ വരെ 354 തൂണുകളാണ് ഉയരപ്പാതയ്ക്കായി നിർമിച്ചിരിക്കുന്നത്. തൂണുകളുടെ നിർമാണം പൂർത്തിയായെങ്കിലും റാംപുകളുടെയും ഉയരപ്പാതക്കു മുകളിൽ നിർമിക്കുന്ന ടോൾ പ്ലാസയ്ക്കുള്ള തൂണുകളും നിർമിക്കണം.

ഉയരപ്പാതയുടെ തൂണുകൾക്ക് മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ച ഭാഗങ്ങളിൽ കോൺക്രീറ്റിങ് പുരോഗമിക്കുകയാണ്. തുറവൂർ, കുത്തിയതോട്, ചന്തിരൂർ എന്നിവിടങ്ങളിലായി പത്തോളം തൂണുകളുടെ നിർമാണം പൂർത്തിയായി തൂണുകൾക്ക് ചുവട്ടിൽ പാറപ്പൊടിയും മെറ്റലും ചേർത്തിട്ടുള്ള മിശ്രിതം യന്ത്ര സഹായത്തോടെ ഉറപ്പിക്കുന്ന പ്രവൃത്തികൾ തുടങ്ങി. ഇതിനൊപ്പം പാതയുടെ മധ്യത്തിൽ തൂണിനോടു ചേർന്ന് മീഡിയൻ വാളിന്റെ നിർമാണവും തൂണിന്റെ അടിഭാഗത്ത് നിന്നുള്ള കോൺക്രീറ്റിങ്ങും നടക്കുന്നു.

തൂണുകൾക്ക് മുകളി‍ൽ പാതയ്ക്കായി കോൺക്രീറ്റിങ് പൂർത്തിയായ ഭാഗങ്ങളിലാണ് തുടർ നിർമാണം പുരോഗമിക്കുന്നത്. നിർമാണത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ച ഇരുമ്പ് ബാരിക്കേഡുകളും നീക്കം ചെയ്തു. തൂണിനോടു ചേർന്ന് മീഡിയനുകളുടെ കോൺക്രീറ്റിങ് ആരംഭിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി അവസാനത്തോടെ ഉയരപ്പാത നിർമാണം പൂർത്തിയാക്കണമെന്നാണ് കരാറിൽ പറഞ്ഞിരിക്കുന്നത്.

English Summary:

Thuravoor elevated highway construction is progressing rapidly. Pier protection walls, median walls, and road concreting are underway across multiple locations, targeting completion by February 2026.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com