ADVERTISEMENT

എടത്വ ∙ ജില്ലയിൽ കെഎസ്ആർടിസി ആരംഭിച്ച ആദ്യത്തെ ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം എടത്വ ഡിപ്പോയിൽ തോമസ് കെ.തോമസ് എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജോയ് അധ്യക്ഷത വഹിച്ചു. ഡ്രൈവിങ് പരിശീലനത്തിനുള്ള കേന്ദ്രം നിർമിക്കാൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.  കെഎസ്ആർടിസി ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നവരെയാണ്‌ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് വനിതാ പരിശീലകരുണ്ട്.

പ്രാക്ടിക്കൽ ക്ലാസുകൾക്കൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള തിയറി ക്ലാസുകളുമുണ്ടാകും. ഹെവി വാഹന പരിശീലനത്തിന് ഒഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങൾ ഉപയോഗിക്കും.  ഡ്രൈവിങ് പരിശീലനത്തിന്  ഫീസ് ഇനത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവർക്ക് 20 ശതമാനം നിരക്ക് ഇളവുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം ആനി ഈപ്പൻ, കെഎസ്ആർടിസി മധ്യമേഖല സിടിഒ ടി.എ.ഉബൈദ്, ജെയിസപ്പൻ മത്തായി, ടി.എസ്.സുരേഷ് കുമാർ, കെ.കെ ഷാജി, ജി.മാധവൻകുട്ടി, എൻ.എ.രശ്മി നാഥ് എന്നിവർ പ്രസംഗിച്ചു.

ഡ്രൈവിങ് പരിശീലനത്തിനുള്ള  ഫീസ് നിരക്ക് 
കാർ ഡ്രൈവിങ്: 9000 രൂപ  
ഹെവി വഹിക്കിൾ ഡ്രൈവിങ്: 9000 
ടൂവീലർ + കാർ പാക്കേജ്: 11000 രൂപ
ടൂ വീലർ ഡ്രൈവിങ്: 3500 

English Summary:

KSRTC driving school opens in edathva, Kerala. The new facility offers various driving courses with experienced instructors and discounted fees for Scheduled Castes and Scheduled Tribes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com