ADVERTISEMENT

തുറവൂർ∙ അരൂർ–തുറവൂർ പാതയിൽ കാന നിർമാണം എങ്ങുമെത്തിയില്ല. അപ്രതീക്ഷിതമായ മഴയിൽ മുട്ടൊപ്പം വെള്ളത്തിൽ അരൂർ ക്ഷേത്രം കവല.  2 ദിവസമായി വൈകിട്ട് പെയ്ത മഴയിലാണ് ദേശീയപാതയിൽ അരൂർ–തുറവൂർ ഉയരപ്പാത പണി നടക്കുന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായത്. അരൂർ, ചന്തിരൂർ, കൊച്ചുവെളിക്കവല, എരമല്ലൂർ, കോടംതുരുത്ത് എന്നിവിടങ്ങളിലാണ് ദുരിതമേറെയും.

വെള്ളക്കെട്ട് ഒഴിവാക്കാൻ അരൂർ –മുതൽ തുറവൂർ വരെ കാന നിർമിക്കാൻ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതിയുണ്ട്. എന്നാൽ പഞ്ചായത്തുകളുടെ അലംഭാവം മൂലം കാന നിർമാണം പാതിവഴിയിലാണ്. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 6.5 കിലോമീറ്ററും അരൂർ പഞ്ചായത്തിന്റെ പരിധിയിലൂടെയാണ് കടന്നുപോകുന്നത്.

English Summary:

Aroor-Thuravoor road construction delays cause severe waterlogging. Heavy rainfall exacerbates the situation, leaving several villages submerged and highlighting the need for completed drainage infrastructure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com