പീഡന പരാതിയുമായി പെൺകുട്ടി സ്റ്റേഷനിൽ; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

Mail This Article
×
മാന്നാർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ മാതാവും അറസ്റ്റിൽ. 2024 സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ തുടർന്നും കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
English Summary:
Child sexual abuse led to the arrest of a stepfather and mother in Mannār. The minor girl's bravery in reporting the prolonged abuse to the police resulted in the apprehension of both accused individuals.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.