ADVERTISEMENT

കലവൂർ ∙ കഞ്ചാവ് കച്ചവടം നടത്തുന്നതായി പൊലീസിനു വിവരം നൽകിയെന്ന് ആരോപിച്ച് അയൽവാസിയായ യുവാവിനെയും പിതാവിനെയും വീട്ടിൽക്കയറി ആക്രമിച്ചയാൾ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് തോപ്പിൽ എ.അരുൺ (34), പിതാവ് അനന്തൻ (62) എന്നിവർക്കാണു വെട്ടേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ മണ്ണഞ്ചേരി കണ്ണന്തറവെളി ബി.വിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 30നു രാത്രിയായിരുന്നു സംഭവം. വാളുമായെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും അരുണിനെ ആക്രമിക്കുകയുമായിരുന്നു.തടയാൻ ശ്രമിച്ചപ്പോൾ അരുണിന്റെ ഇടതു കൈപ്പത്തിയിൽ മുറിവേറ്റു. തലയ്ക്കു വെട്ടാൻ ശ്രമിച്ചപ്പോൾ ഇടതു ചെവിയിൽ കൊണ്ട് പരുക്കേറ്റു. അരുണിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് അനന്തന‌് വെട്ടേറ്റത്. അനന്തന്റെ കൈക്കും കഴുത്തിനു താഴെയും മുതുകിലും മുറിവേറ്റു. വിച്ചുവിനെതിരെ വധശ്രമത്തിനു കേസെടുത്തു.

English Summary:

Kerala Arrest Follows Cannabis Trade Accusation: A man was arrested for attacking his neighbors after they reported his illegal cannabis activities to the authorities. The incident underscores the serious consequences of drug-related violence and the need for community vigilance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com