തീപിടിത്തം; ആലപ്പുഴയിൽ വീട് കത്തിനശിച്ചു

Mail This Article
×
ആലപ്പുഴ ∙ വടികാടിനു സമീപം തീപിടിച്ച് വീട് കത്തിനശിച്ചു. വടികാട് ശ്രീകുമാറിന്റെ വീട്ടിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ശ്രീകുമാറിന്റെ മാതാപിതാക്കളായ ദാമോദരൻ പിള്ള (87), രാധാമണി (83), മാനസികാസ്വാസ്ഥ്യമുള്ള മകൻ ശ്രീരാഗ് (19) എന്നിവർ സംഭവ സമയം വീട്ടിലുണ്ടായിരുന്നു.

ശ്രീരാഗ് ആണ് അയൽ വീട്ടിലെത്തി വിവരം അറിയിച്ചത്. മാതാപിതാക്കൾ ഉച്ചഭക്ഷണം കഴിഞ്ഞ് ഉറക്കത്തിലായിരുന്നു. വീടിന്റെ മുക്കാൽ ഭാഗവും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ആലപ്പുഴ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി.

English Summary:
A devastating house fire in Vadikad, Alappuzha, left a family's home and belongings destroyed. Firefighters responded quickly, but significant damage occurred.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.