ചെങ്ങന്നൂരിൽ ഒന്നേകാൽ കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു

Mail This Article
ചെങ്ങന്നൂർ ∙ സംസ്ഥാന വ്യാപകമായി എക്‌സൈസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിൽ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുനിന്നും ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. ബൈക്കിൽ ചില്ലറ വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പാണ്ടനാട് ഇല്ലിമാല പാലത്തിന് സമീപം വച്ച് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ പണ്ടനാട് സ്വദേശി അനു ഒ.കെ. (42) പിടിയിലായി.
ചെങ്ങന്നൂർ റേഞ്ച് ഇൻസ്‌പെക്ടർ വി. സജീവിന്റ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ.അനി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അബ്ദുൾ റഫീഖ്, എസ്. ആഷ്‌വിൻ സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, അജീഷ്കുമാർ, ശ്രീരാജ്, ജി. പ്രവീൺ, വനിത സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവരുമുണ്ടായിരുന്നു.