വീടിനു മുകളിൽ തെങ്ങുവീണ് ഗൃഹനാഥയ്ക്ക് പരുക്ക്

Mail This Article
×
കുറത്തികാട് ∙ അയൽവാസിയുടെ വസ്തുവിൽ നിന്ന തെങ്ങ് ഒടിഞ്ഞു വീടിനു മുകളിൽ വീണു കിടപ്പുരോഗിയായ ഗൃഹനാഥയ്ക്കു പരുക്കേറ്റു. തെക്കേക്കര പഞ്ചായത്ത് ഓഫിസ് വാർഡിൽ കുറ്റിത്തറയിൽ വീട്ടിൽ കുട്ടൻപിള്ളയുടെ ഭാര്യ ഗീതയ്ക്ക് (55) ആണു പരുക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു സംഭവം. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. ഓടിന്റെ കഷണങ്ങളും മേൽക്കൂരയുടെ തടികളും വീണാണു ഗീതയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ ഗീതയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സമയം വീട്ടിൽ മറ്റാരുമുണഅടായിരുന്നില്ല. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഗീതയെ പുറത്തെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.