ആലപ്പുഴ ജില്ലയിൽ ഇന്ന് (09-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. പകൽ താപനില ഉയർന്നിരിക്കും
∙ തീരപ്രദേശത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
∙ കേരള– ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ റെയിൽവെ ടണൽ, പട്ടത്താനം, പുത്തൻതെരുവ്, വടശ്ശേരിക്കാവ്, മുണ്ടൻകാവ്, വാഴയിൽ, ഇൻഡസ്ട്രിയൽ ഏരിയ ഭാഗങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
മാവേലിക്കര ∙ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 8 മുതൽ 5 വരെ കണ്ടിയൂർ, ഓലകെട്ടി, തഴക്കര, പത്തിയൂർ, കൊയ്പ്പള്ളികാരാണ്മ, ഇലഞ്ഞിമേൽ, തട്ടാരമ്പലം, മാവേലിക്കര, ചെന്നിത്തല, ജില്ലാ ആശുപത്രി എന്നീ 11 കെവി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ ടച്ചിങ് നടക്കുന്നതിനാൽ കളരിക്കൽ, കറുകപ്പള്ളി, ജയകൃഷ്ണൻ, കൈരളി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ പ്രാർത്ഥനാസമാജം, നാലുപാടം, വൈപ്പുമുട്ട്, കാരിക്കൽ, കട്ടകുഴി, കട്ടകുഴി ഈസ്റ്റ്, വെള്ളക്കട, കുഞ്ചൻ സ്മാരകം, മരിയ മോണ്ടിസോറി, അയ്യൻ കോയിക്കൽ, അയ്യൻ കോയിക്കൽ വെസ്റ്റ്, ഗാബിസ്,അപ്പക്കൽ നോർത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കപ്പക്കട കിഴക്ക്, പറവൂർ, റെനോ, റിലയൻസ്, ഐഎംഎസ് നെക്സ, വാടയ്ക്കൽ, വലിയപറമ്പ് കോളനി, ഉഷാ സണ്ണി, കളരി,താനാകുളം, താനാ കുളം സൗത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
എസ്എസ്എൽസി ഫലം ഇന്ന്: ജില്ലയിൽ 21,706 വിദ്യാർഥികൾ
ആലപ്പുഴ ∙ എസ്എസ്എൽസി പരീക്ഷാഫലം ഇന്നു പ്രഖ്യാപിക്കാനിരിക്കെ ജില്ലയിൽ ഫലം കാത്തിരിക്കുന്നത് 21,706 വിദ്യാർഥികൾ. 10,893 ആൺകുട്ടികളും 10,813 പെൺകുട്ടികളും. ഭിന്നശേഷി വിഭാഗത്തിൽനിന്ന് 632 കുട്ടികളും പരീക്ഷയെഴുതിയിട്ടുണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണു കൂടുതൽപേർ പരീക്ഷയെഴുതിയത് – 6,966 പേർ. ആലപ്പുഴ 6,234, ചേർത്തല 6,634, കുട്ടനാട് 1,872 എന്നിങ്ങനെയാണു മറ്റു വിദ്യാഭ്യാസ ജില്ലകളിലെ കണക്ക്. മാർച്ച് 4 മുതലായിരുന്നു പരീക്ഷ. വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തുന്നതോടെ ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.
എടത്വ പള്ളിയിൽ ഇന്ന്
മധ്യസ്ഥപ്രാർഥന ലദീഞ്ഞ്, വിശുദ്ധ കുർബാന റവ. ഡോ. ആന്റണി മൂലയിൽ പുലർച്ചെ 5.30, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, കുർബാന– ഫാ. മാത്യു കൊറ്റത്തിൽ 7.30, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, കുർബാന– ഫാ.വർഗീസ് കൈതപ്പറമ്പിൽ 10.00, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, കുർബാന– റവ. ഡോ. മാണി പുതിയിടം 4.00, മധ്യസ്ഥപ്രാർഥന ലദീഞ്ഞ്, കുർബാന– ഫാ. തോമസ് കാരക്കാട് 5.30. മധ്യസ്ഥ പ്രാർഥന (കുരിശടിയിൽ) രാത്രി 7.00.
ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സീറ്റൊഴിവ്
ആലപ്പുഴ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പുന്നപ്ര വാടയ്ക്കലിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അഞ്ച്, ആറ് ക്ലാസുകളിലെ ഒഴിവുകളിലേക്കു പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥിനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും സർട്ടിഫിക്കറ്റുകളും 17നു മുൻപു സീനിയർ സൂപ്രണ്ടിന്റെ ഓഫിസിൽ ലഭ്യമാക്കണം. ഫോൺ: 7902544637.
കെ-ടെറ്റ്: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 15 മുതൽ
ആലപ്പുഴ∙ ജില്ലാ വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ 2024 നവംബർ കെ–ടെറ്റ് പരീക്ഷയിൽ വിജയികളായ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 15, 16 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പെൺകുട്ടികൾക്ക് പ്രീ മെട്രിക് ഹോസ്റ്റൽ പ്രവേശനം
ആലപ്പുഴ∙ അമ്പലപ്പുഴ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്കു പ്രവേശനത്തിനു പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിലാണു പ്രവേശനം. വിവരങ്ങൾക്ക് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8547630053. ഇമെയിൽ: scdoambalapuzha@gmail.com
4 വർഷ ബിരുദം പ്രവേശനം: അപേക്ഷിക്കാം
തിരുവനന്തപുരം∙കേരള സർവകലാശാലയിലെ പഠന വകുപ്പുകളിൽ 4 വർഷ ബിരുദ പ്രവേശന പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം.16 മേജർ വിഷയങ്ങളിൽ 4 വർഷ ഓണേഴ്സ് വിത്ത് റിസർച് പ്രോഗ്രാമുകളാണ് ഉള്ളത്. ബിരുദപഠനത്തിന്റെ 3 വർഷത്തിൽ 75% (CGPA-7.5) മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർഥികൾക്കു നാലാം വർഷം തുടർന്നു പഠിക്കാം. 4 വർഷ ഡിഗ്രി വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച് ബിരുദമാണ് ലഭിക്കുക. www.admissions.keralauniversity.ac.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫോ: 9188524612.
ശിശുക്ഷേമസമിതി അവധിക്കാല ക്യാംപ്
ആലപ്പുഴ∙ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള അവധിക്കാല ക്യാംപ് 22, 23 തീയതികളിൽ ആലപ്പുഴയിൽ നടക്കും. ആദ്യം പേര് റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണു പ്രവേശനം: ഫോൺ: 9446372946, 88910 10637.
വെറ്ററിനറി സർജൻ അഭിമുഖം
ആലപ്പുഴ∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കു രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് അഭിമുഖം വഴി താൽക്കാലിക നിയമനം നടത്തുന്നു. ഇന്നു രാവിലെ 11.30 മുതൽ 12.30 വരെയാണ് അഭിമുഖം. ഫോൺ: 0477-2252431.
റിസർച് അസിസ്റ്റന്റ്
ആലപ്പുഴ∙ കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ ഒഴിവുള്ള മൂന്നു റിസർച് അസിസ്റ്റന്റ് തസ്തികയിലേക്കു കരാർ നിയമനം നടത്തുന്നു. പ്രായപരിധി: 35 വയസ്സ്. അപേക്ഷകൾ 15നു വൈകിട്ട് 5നു മുൻപു നൽകണം. വിവരങ്ങൾക്ക് www.shsrc.kerala.gov.in ഫോൺ: 0471-2323223.
അധ്യാപക ഒഴിവ്
ആലപ്പുഴ ∙ രൂപത കോർപറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ബോട്ടണി, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, മാത്തമാറ്റിക്സ്, സുവോളജി, ഇംഗ്ലിഷ്, ഹിസ്റ്ററി താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 23നകം അപേക്ഷിക്കണം. 9747768778.
അങ്കണവാടി ഹെൽപർ
ആലപ്പുഴ ∙ പട്ടണക്കാട് ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ വരുന്ന അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ എന്നീ പഞ്ചായത്തുകളുടെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് അതതു പഞ്ചായത്തുകളിലെ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 27നു വൈകിട്ടു 4നു മുൻപു പ്രോജക്ട് ഓഫിസിൽ എത്തിക്കണം.
ട്യൂഷൻ ടീച്ചർ
ആലപ്പുഴ ∙ കരുമാടിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂളിൽ ഇംഗ്ലിഷ്, ഹിന്ദി, കണക്ക്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്കായി ആറു പേരുടെ ഒഴിവുണ്ട്. 22നു രാവിലെ 10ന് അമ്പലപ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അഭിമുഖം നടക്കും. 8547630053.