വടം കാലിൽ കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

Mail This Article
×
തുറവൂർ ∙ ആഴക്കടലിൽ മീൻ പിടിക്കുന്നതിനിടെ വടം കാലിൽ കുരുങ്ങി കടലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. അർത്തുങ്കൽ സ്വദേശി കുരിശിങ്കൽ സെബാസ്റ്റ്യനാണ് (54) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5 ന് ചെല്ലാനം ഹാർബറിനു പടിഞ്ഞാറാണ് സംഭവം. കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ ഹാർബറിൽ കൊണ്ടുവന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചേന്നവേലി സ്വദേശി ഷാലന്റെ വള്ളത്തിലെ തൊഴിലാളിയാണ്. ഭാര്യ: ഗ്രേസി. മക്കൾ: രാജിമോൾ, രാജീവ്.
English Summary:
A fisherman, Sebastian, died in a tragic fishing accident near Chellanam Harbour in Thuravoor, Kerala, after becoming entangled in a rope. Fellow fishermen attempted to save him, but he passed away at Thuravoor hospital.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.