ആലപ്പുഴ ജില്ലയിൽ ഇന്ന് (10-05-2025); അറിയാൻ, ഓർക്കാൻ

Mail This Article
സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്; കല്ലിശേരി ∙ ഡോ.കെ.എം.ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തുടരെയുള്ള പനി, വിട്ടുമാറാത്ത ചുമ എന്നിവയ്ക്കെതിരായുള്ള സൗജന്യ മെഡിക്കൽ ക്യാംപ് ഇന്നു 10നു നടക്കും. 0479 2363300.
പൂർവ വിദ്യാർഥി സംഗമം ഇന്ന്
ചെന്നിത്തല ∙ ചെന്നിത്തല മഹാത്മാ ഹൈസ്കൂളിലെ 1953 മുതലുള്ള പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ മഹാത്മത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം ഇന്ന് മഹാത്മാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് പൂർവ വിദ്യാർഥി കൂടിയായ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡന്റ് ആർ. രാജീവൻ അധ്യക്ഷത വഹിക്കും. 11.30 ന് ഗുരുവന്ദനം, 12 ന് പൂർവ വിദ്യാർഥികളിലെ ദേശീയ കായികതാരങ്ങളെ ആദരിക്കൽ, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ആർ. രാജീവൻ , രാജൻ കന്യത്തറ, അഭിലാഷ് തൂമ്പിനാത്ത് എന്നിവർ അറിയിച്ചു.
ഫിഷറീസ് സ്റ്റേഷനിലെകൺട്രോൾ റൂം 24 മണിക്കൂറും
ആലപ്പുഴ∙ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ കൺട്രോൾ റൂം ഇന്നു മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. മൺസൂൺകാല ട്രോളിങ് നിരോധനവും കടൽ രക്ഷാപ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പിലാക്കാനാണ് ജില്ലയിലെ കൺട്രോൾ റൂം പ്രവർത്തനം 24 മണിക്കൂറാക്കിയത്. ഫോൺ: 0477-2297707, 94479 67155.
തൊഴിൽ പരിശീലന കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
അമ്പലപ്പുഴ ∙ സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഗവ. മോഡൽ വിഎച്ച്എസ്എസിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ഗെസ്റ്റ് സർവീസ് അസോഷ്യേറ്റ് എന്നീ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 മണിക്കൂർ ദൈർഘ്യമുള്ളതാണു കേന്ദ്ര സർക്കാർ അംഗീകൃത കോഴ്സുകൾ. 15 – 23 പ്രായത്തിലുള്ള പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി 15. അവധി ദിനങ്ങളിലായിരിക്കും ക്ലാസ്. ഫോൺ: 8907200421.
വെറ്ററിനറി സർജൻ അഭിമുഖം
ആലപ്പുഴ∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്കു രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിനായി വെറ്ററിനറി സർജൻ തസ്തികയിലേക്ക് അഭിമുഖം വഴി താൽക്കാലിക നിയമനം നടത്തുന്നു. ഇന്നു രാവിലെ 11.30 മുതൽ 12.30 വരെയാണ് അഭിമുഖം. ഫോൺ: 0477-2252431.
റിസർച് അസിസ്റ്റന്റ്
ആലപ്പുഴ∙ കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ ഒഴിവുള്ള മൂന്നു റിസർച് അസിസ്റ്റന്റ് തസ്തികയിലേക്കു കരാർ നിയമനം നടത്തുന്നു. പ്രായപരിധി: 35 വയസ്സ്. അപേക്ഷകൾ 15നു വൈകിട്ട് 5നു മുൻപു നൽകണം. വിവരങ്ങൾക്ക് www.shsrc.kerala.gov.in ഫോൺ: 0471-2323223.
അധ്യാപക ഒഴിവ്
ആലപ്പുഴ ∙ രൂപത കോർപറേറ്റ് എജ്യുക്കേഷനൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ബോട്ടണി, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, മാത്തമാറ്റിക്സ്, സുവോളജി, ഇംഗ്ലിഷ്, ഹിസ്റ്ററി താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ 23നകം അപേക്ഷിക്കണം. 9747768778.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
ചെങ്ങന്നൂർ ∙ ഗവ. വനിത ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. 14നു രാവിലെ 10ന് അഭിമുഖം. ഫോൺ: 0479 2457496.
ഗെസ്റ്റ് അധ്യാപക പാനൽ: അപേക്ഷ ക്ഷണിച്ചു
കായംകുളം∙ കേരള സർവകലാശാലയുടെ പ്രാദേശിക പഠനകേന്ദ്രമായ പത്തിയൂർ യുഐടിയിൽ 2025-26 അധ്യയന വർഷത്തെ ഗെസ്റ്റ് അധ്യാപക പാനൽ തയാറാക്കുന്നതിനായി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിലാണ് പാനൽ തയാറാക്കുന്നത്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുസഹിതം 15നകം അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.