ADVERTISEMENT

ആലപ്പുഴ∙ എസ്എസ്എൽസി പരീക്ഷയിൽ ജില്ലയ്ക്കു മികച്ച നേട്ടം. 99.70 വിജയ ശതമാനവുമായി സംസ്ഥാനത്തു നാലാം സ്ഥാനത്താണു ജില്ല. 21,323 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 21,260 പേരും തുടർ വിദ്യാഭ്യാസത്തിനു യോഗ്യത നേടി. ജില്ലയിൽ 3384 പേരാണു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സംസ്ഥാനത്തു തന്നെ ഏറ്റവും കുറവു വിദ്യാർഥികൾ പരീക്ഷ എഴുതിയ കുട്ടനാട് വിദ്യാഭ്യാസ ജില്ല 100% വിജയം നേടി. ജില്ലയിൽ പരീക്ഷ എഴുതിയ 10,920 ആൺകുട്ടികളിൽ 10,888 പേർ വിജയിച്ചു. 

10,403 പെൺകുട്ടികളിൽ 10,372 പേരും വിജയിച്ചു. ആൺകുട്ടികളും പെൺകുട്ടികളും 99.70% തന്നെ വിജയമാണു നേടിയത്. എന്നാൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയതിൽ പെൺകുട്ടികൾ (2212) ആൺകുട്ടികളെക്കാൾ (1172) ഏറെ മുന്നിലാണ്.65 സർക്കാർ സ്കൂളുകൾ, 127 എയ്ഡഡ് സ്കൂളുകൾ, 7 അൺ എയ്ഡഡ് സ്കൂളുകൾ എന്നിങ്ങനെ 199 കേന്ദ്രങ്ങളിലാണു ജില്ലയിൽ എസ്എസ്എൽസി പരീക്ഷ നടന്നത്. ജില്ലയിൽ ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണു കൂടുതൽ വിദ്യാർഥികൾ പരീക്ഷ വിജയിച്ചത്– 400. സർക്കാർ സ്കൂളുകളിൽ ഗവ. എച്ച്എസ് മണ്ണഞ്ചേരിയിലാണു (328) കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതി വിജയിച്ചത്.

സ്ഥാനം മെച്ചപ്പെടുത്തി, പക്ഷേ...
വിജയ ശതമാനത്തിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. എന്നാൽ സമീപ വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വിജയ ശതമാനമാണ് ഈ വർഷത്തേത്. 2024ൽ 99.72% (ആറാം സ്ഥാനം), 2023ൽ 99.9% (മൂന്നാം സ്്ഥാനം), 2022ൽ 99.72% (രണ്ടാം സ്ഥാനം), 2021ൽ 99.77% (മൂന്നാം സ്ഥാനം) എന്നിങ്ങനെയായിരുന്നു ജില്ലയുടെ നേട്ടം.

മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ വർഷം 4004 പേരും 2023ൽ 3818 പേരുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.ഇത്തവണ കണ്ണൂർ (99.87), കോട്ടയം (99.81), എറണാകുളം (99.76) എന്നീ ജില്ലകളാണു വിജയ ശതമാനത്തിൽ ആലപ്പുഴയ്ക്കു മുന്നിലുള്ളത്.

വിജയശതമാനം
വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയവർ, വിജയിച്ചവർ, മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, വിജയശതമാനം
∙ചേർത്തല– 6532, 6504, 828, 99.57%
∙ആലപ്പുഴ– 6228, 6208, 973, 99.68%
∙മാവേലിക്കര– 6670, 6655, 1305, 99.78%
∙കുട്ടനാട്– 1893, 1893, 278, 100%

റവന്യു ജില്ലയിൽ 
∙ആകെ പരീക്ഷ എഴുതിയവർ– 21,323
∙ ആകെ വിജയിച്ചവർ– 21,260
∙ മുഴുവൻ വിഷയങ്ങൾക്കും
∙എ പ്ലസ് നേടിയവർ– 3384
∙ വിജയശതമാനം– 99.7

മുഴുവൻ എ പ്ലസ് നേടിയവരുടെ എണ്ണം
വിദ്യാഭ്യാസ ജില്ല, ആൺകുട്ടികൾ, പെൺകുട്ടികൾ, ആകെ
∙ചേർത്തല– 246, 582, 828
∙ആലപ്പുഴ– 337, 636, 973
∙മാവേലിക്കര– 482, 823, 1305
∙കുട്ടനാട്– 107, 171, 278
∙റവന്യു ജില്ല– 1172, 2212, 3384

English Summary:

SSLC results show outstanding achievement. A Kerala district secured the fourth position in the state with a remarkable 99.70% pass percentage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com