എല്ലാ മാസവും ആയിരക്കണക്കിനു ശബരിമല തീർഥാടകർ എത്തുന്നു
ചെങ്ങന്നൂർ മിത്രപ്പുഴക്കടവിൽ ജലനിരപ്പ് ഉയർന്ന നിലയിൽ. ഇവിടെയാണ് ഇന്നലെ തീർഥാടകൻ മുങ്ങിമരിച്ചത്.
Mail This Article
×
ADVERTISEMENT
ചെങ്ങന്നൂർ ∙ ആയിരക്കണക്കിനു ശബരിമല തീർഥാടകരെത്തുന്ന മിത്രപ്പുഴക്കടവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ ചെന്നൈ സ്വദേശി വി.ഗണേഷ് ഇവിടെ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ സ്റ്റീൽ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നു നിന്നതിനാലാണു ഗണേഷിനെ രക്ഷിക്കാൻ കഴിയാതെ പോയത്. സാധാരണ ഗതിയിൽ മണ്ഡല മകരവിളക്ക് ഉത്സവകാലത്തു മാത്രമേ കടവിൽ ഹോം ഗാർഡും സ്കൂബ ഡൈവർമാരും വള്ളവും ഉണ്ടാകൂ.
എന്നാൽ എല്ലാ മലയാള മാസത്തെയും ആദ്യ ദിനങ്ങളിലും ഏറെ തീർഥാടകർ എത്തുന്ന ചെങ്ങന്നൂരിലും മിത്രപ്പുഴക്കടവിലും കൂടുതൽ സുരക്ഷ ഒരുക്കേണ്ടിയിരിക്കുന്നു. കടവിൽ അപായസൂചന നൽകുന്ന ബോർഡ് ഉണ്ടെങ്കിലും ഫലമില്ല. സീസൺ കാലത്തിനു പുറമേ എല്ലാ മാസത്തെയും ആദ്യദിനങ്ങളിലും കടവിൽ ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കണം. കടവിൽ ജലനിരപ്പ് ഉയർന്നു നിൽക്കുമ്പോൾ നിലവിലെ വേലിക്കു പുറമേ താൽക്കാലിക വേലി സ്ഥാപിക്കുകയും ചെയ്യണം.
തീർഥാടകർ എത്തുന്ന കടവിൽ അപകടങ്ങൾ തടയാൻ സംവിധാനം ഒരുക്കണം. എല്ലാ മാസവും എത്തുന്ന തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തണം.
ബോർഡുകൾ ഉണ്ടെങ്കിലും നിർദേശങ്ങൾ പാലിക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ പലപ്പോഴും തയാറാകില്ല. ഇവരെ നിയന്ത്രിക്കാൻ യൂണിഫോമിലുള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിലേ കഴിയൂ. കടവിലേക്കു തീർഥാടകരെ എത്തിക്കുന്ന ടാക്സി ഡ്രൈവർമാർക്കും ബോധവൽക്കരണം നൽകണം.
Sabarimala pilgrimage security is a growing concern at Mitrappuzhakadavu. Thousands of pilgrims arrive at this crucial point, necessitating stronger safety measures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.