ദേശീയപാത നിർമാണം: കലുങ്ക് നിർമിക്കാനെടുത്ത കുഴി അപകടക്കെണി

Mail This Article
×
ഹരിപ്പാട് ∙ ദേശീയപാതയിൽ കലുങ്ക് നിർമാണത്തിനായി എടുത്ത കുഴി അപകടക്കെണിയാകുന്നു. താലൂക്ക് ആശുപത്രി ജംക്‌ഷനിൽ നിന്ന് റവന്യു ടവറിലേക്കുള്ള റോഡിലാണ് അപകടം പതിയിരിക്കുന്ന കുഴിയുള്ളത്. ദേശീയപാതയിൽ കൂടി വരുന്ന വാഹനങ്ങൾ റവന്യു ടവർ, കോടതി പൊലീസ് സ്റ്റേഷൻ ബിഎസ്എൻഎൽ ഓഫിസ് എന്നിവിടങ്ങളിലേക്ക് പോകാൻ ആശ്രയിക്കുന്ന റോഡാണിത്.
പഴയ ദേശീയപാതയായ ഈ റോഡിൽ മുരളി ഹോട്ടലിനു സമീപമുള്ള കുഴിയുടെ വശങ്ങൾ ഇടിഞ്ഞു വീണുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ റോഡിന്റെ പകുതിയിലധികം ഇടിഞ്ഞുപോയി. ടാർ ചെയ്ത ഭാഗമാണ് ഇടിഞ്ഞുവീഴുന്നത്. ഇതുമൂലം എതിരെ വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ കഴിയില്ല. ഇവിടെ ആവശ്യത്തിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. റോഡ് ഇടിഞ്ഞു വീഴുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം.
English Summary:
Harippad road collapse poses a significant safety risk. The caving-in pit near Murali Hotel on the National Highway requires immediate attention to prevent accidents.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.