വഴുതാനം ഗവ. യുപിഎസിൽ വായനവാരാചരണം ഉദ്ഘാടനം ചെയ്തു

Mail This Article
ആലപ്പുഴ ∙ വഴുതാനം ഗവ. യുപിഎസിൽ വായനവാരാചരണവും വിദ്യാരംഗം കലസാഹിത്യ വേദി ഉദ്ഘാടനവും സാഹിത്യകാരി കല സാവിത്രി നിർവഹിച്ചു. കുട്ടികളിലെ വ്യക്തിത്വ രൂപീകരണത്തിനും മാനവികയിലൂന്നിയുള്ള മനോഭാവം രൂപപ്പെടുന്നതിനും കരുണയുള്ളവരായി വളർന്നുവരുന്നതിനും വായന സഹായിക്കുന്നുവെന്ന് കല സാവിത്രി ചൂണ്ടിക്കാട്ടി. എസ്എംസി ചെയർമാൻ മാത്യു പള്ളിപ്പാട് അധ്യക്ഷനായ യോഗത്തിൽ വായനദിന പ്രതിജ്ഞ ഹരീന്ദ്രനാഥ് (ഗാന്ധി സ്മാരക വായനശാല പ്രസിഡന്റ്) ചൊല്ലിക്കൊടുത്തു.
അമ്മ വായനയ്ക്കുള്ള പുസ്തകങ്ങളുടെ വിതരണം വാർഡ് മെമ്പർ മണി എസ്. നായരും കുട്ടികൾക്കുള്ള പുസ്തക വിതരണം മോഹൻ ആറ്റുപുറവും നിർവഹിച്ചു. ശ്രുതി പുത്തലെഴത്ത്, ജേക്കബ് മൂൺലൈറ്റ്, സുരേഷ് ബാബു, ജോബിൻ വി. ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രഥമ അധ്യാപിക സുനിത കെ.എസ്. പിള്ളയും സിബി ജോൺസനും സംസാരിച്ചു.